
സൈനിക സ്കൂളിൽനിന്നു കാണാതായ പതിമൂന്നുകാരൻ പാലാക്കാട്ടെത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിൽനിന്നു കാണാതായ പതിമൂന്നുകാരൻ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബിഹാർ മകത്പുർ സ്വദേശിയായ സൻസ്കർ കുമാർ സിങ്ങിനെയാണ് 5 ദിവസം മുൻപ് സ്കൂളിൽനിന്നു കാണാതായത്. കുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് സൻസ്കർ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സ്ഥിരീകരിച്ചത്.
മാർച്ച് 24ന് രാവിലെ 11.15ന്റെ സിസിടിവി ദൃശ്യങ്ങളിലാണ് കുട്ടിയുടെ സാന്നിധ്യമുള്ളത്. കുട്ടി ബിഹാറിലേക്കാണോ പോയതെന്നുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. പുണെ, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഹോസ്റ്റലിൽനിന്നു നടന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോകുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
അതിസാഹസികമായാണു കുട്ടി ഹോസ്റ്റലിൽനിന്നു രക്ഷപ്പെട്ടതെന്നു സ്കൂൾ അധികൃതർ പറഞ്ഞു. പുലർച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയിൽനിന്നു കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നു. മൊബൈൽ ഫോണില്ല. ബിഹാറിലുള്ള രക്ഷിതാക്കൾക്കും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.