
10 മാസത്തിനിടെ 180 കിലോഗ്രാം സ്വർണം വിറ്റു; നടി രന്യയെ സഹായിച്ച സ്വർണ വ്യാപാരി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു ∙ കള്ളക്കടത്തു സ്വർണം വിറ്റഴിക്കാൻ പല തവണ നടി വിനെ സഹായിച്ചതിനു സ്വർണ വ്യാപാരിയായ സാഹിൽ ജെയിനിനെ ബെള്ളാരിയിൽനിന്ന് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണവുമായി രന്യ വിമാനത്താവളത്തിൽ അറസ്റ്റിലായ കേസിലെ മൂന്നാം പ്രതിയാണ് സാഹിൽ. ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്നു കോടതിയിൽ ഹാജരാക്കി റവന്യു ഇന്റലിജൻസ് കസ്റ്റഡിയിലേക്കു റിമാൻഡ് ചെയ്തു.
ബെള്ളാരിയിൽ വസ്ത്രവ്യാപാരം നടത്തുന്ന മഹേന്ദ്ര ജെയിനിന്റെ മകനായ സാഹിൽ നേരത്തേ, മറ്റൊരു സ്വർണക്കടത്തു കേസിൽ മുംബൈയിലും അറസ്റ്റിലായിട്ടുണ്ട്. മുംൈബയിലെ സ്വർണക്കടത്തു മാഫിയയുമായും പ്രതിക്ക് അടുത്ത ബന്ധമുണ്ട്. രന്യ ഉൾപ്പെടെയുള്ള വിവിധ കടത്തുകാരുമായി ബന്ധപ്പെട്ട്, കഴിഞ്ഞ 10 മാസത്തിനിടെ 180 കിലോഗ്രാം സ്വർണം വിറ്റഴിക്കാൻ സാഹിൽ സഹായിച്ചിട്ടുണ്ടെന്നാണു കണ്ടെത്തൽ.
അതിനിടെ, ഹവാല പണമിടപാടുകാരുമായി തനിക്കു ബന്ധമുണ്ടെന്നു രന്യ മൊഴി നൽകിയതായി റവന്യു ഇന്റലിജൻസ് പ്രത്യേക കോടതിയെ അറിയിച്ചതിനെ തുടർന്ന് അവരുടെ ജാമ്യാപേക്ഷ തള്ളി. കേസിലെ രണ്ടാം പ്രതിയും തെലുങ്ക് നടനുമായ തരുൺ രാജു കൊണ്ടരുവിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി നാളെ പരിഗണിക്കും. രന്യയും തരുണും നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണു വിചാരണത്തടവിലുള്ളത്.