
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രാജേഷ് ഹെബ്ബാർ. സിനിമയിൽ നിന്നാണ് അഭിനയത്തിന്റെ തുടക്കമെങ്കിലും നായകനായും വില്ലനായും സഹനടനായും ഒക്കെ സീരിയലുകളിൽ നിറഞ്ഞു നിൽക്കുന്ന രാജേഷിന് ആരാധകരേറെയാണ്. തന്റെ കുടുംബ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ പെൺമക്കളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇരട്ടക്കുട്ടികളായ വർഷയുടെയും രക്ഷയുടെയും വിശേഷങ്ങളാണ് പുതിയ പോസ്റ്റിൽ. ഇവരെക്കൂടാതെ ഒരു മകനും അദ്ദേഹത്തിനുണ്ട്.
വർഷയും രക്ഷയും ഐഐഎം ബെംഗളൂരുവില്‍ അഡ്മിഷൻ നേടിയ സന്തോഷമാണ് രാജേഷ് പങ്കുവെച്ചിരിക്കുന്നത്. ”ഞങ്ങളെ സംബന്ധിച്ച് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണ് ഇത്. വര്‍ഷയും രക്ഷയും ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ബാംഗ്ലൂരിലെ ഐഐഎം ഹോസ്റ്റലിലേക്ക് കാലെടുത്തു വെക്കാനൊരുങ്ങുകയാണ് അവർ. ഈ ലക്ഷ്യത്തിലെത്താൻ ഇരുവരും ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അവരുടെ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ്. കീപ്പ് റോക്കിംഗ്”, മക്കളുടെ ചിത്രങ്ങൾക്കൊപ്പം രാജേഷ് ഹെബ്ബാർ കുറിച്ചു.
മിറാഷ് എന്ന പേരിൽ സ്വന്തമായി തിരക്കഥയും സംവിധാനവും നിർവഹിച്ച ഒരു ഷോർട് ഫിലിം രാജേഷ് ഹെബ്ബാർ പുറത്തിറക്കിയിരുന്നു. അദ്ദേഹം തന്നെ നായകനും ഭാര്യ നായികയുമായി അഭിനയിച്ച ഷോർട്ട് ഫിലിം ഡൽഹിയിൽ ശേഖർ കപൂർ നടത്തിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഈ ഷോർട്ട് ഫിലിം കണ്ടിട്ടാണ് ബാബു ജനാർദനൻ വഴി 2002-ൽ ചിത്രകൂടം എന്ന സിനിമയിൽ രാജേഷിന് അവസരം കിട്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2003-ൽ ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത ‘ഇവർ’ ആയിരുന്നു രാജേഷിന്റെ രണ്ടാമത്തെ ചിത്രം. 2004-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തു. പിന്നീട് ടെലിവിഷൻ പരമ്പരകളിലും രാജേഷ് ഹെബ്ബാർ സാന്നിധ്യം അറിയിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഉള്ളുരുക്കം എന്ന ടെലിഫിലിമിലായിരുന്നു ആദ്യം അഭിനയിച്ചത്. 2004-ൽ ‘ഓർമ’ എന്ന സീരിയലിൽ അഭിനയിച്ചതോടെ സീരിയലിൽ സജീവമായി. ആമേൻ, ഇന്നത്തെ ചിന്താവിഷയം, പ്രിയമാനസം എന്നിവയുൾപ്പെടെ അൻപതിലധികം സിനിമകളിൽ രാജേഷ് ഇതിനകം അഭിനയിച്ചിട്ടുണ്ട്. നാൽപതിലധികം സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.
: ‘വീഡിയോയില്‍ കാണുന്നതിന്റെ ഇരട്ടി ഭംഗി’; താജ്മഹല്‍ വ്ളോഗുമായി ആലീസ് ക്രിസ്റ്റി