
സൈബർ ആക്രമണം എതിരാളികളുടെ സംസകാരത്തിന്റെ ഭാഗമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. അധിക്ഷേപങ്ങൾ വിലപ്പോകില്ല. ഫേസ്ബുക്കിൽ എന്ത് കുത്തികുറിച്ചാലും ജനങ്ങളുടെ മനസ് മാറാൻ പോകുന്നില്ലെന്ന് കെ കെ ശൈലജ പറഞ്ഞു. ജനങ്ങൾ പ്രബുദ്ധരാണ്. എന്നെ നാട്ടിലെ ജങ്ങൾക്ക് അറിയാം. ജനങ്ങളുടെ അടുത്ത് നുണ പ്രചരണം വിലപ്പോകില്ല.
ആക്ഷേപത്തിന്റെ രാഷ്ട്രീയത്തിനില്ല എന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞത്. കൊവിഡ് അഴിമതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും. ചോദ്യങ്ങളുടെ ഗൗരവം കുറയില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം സോഷ്യൽ മീഡിയയിലൂടെ ലൈംഗികച്ചുവയുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് യുഡിഎഫിനെതിരെ കെ കെ ശൈലജ പരാതി നൽകി. ഇടത് സ്ഥാനാർത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
Read Also:
സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും ശൈലജ പറഞ്ഞു.വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള സ്ഥാനാർത്ഥിയുടെ മെസേജുകൾക്ക് അശ്ലീലഭാഷയിൽ കമന്റിട്ട ആൾക്കെതിരെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പ്രചരിപ്പിച്ച ആൾക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
Story Highlights : K K Shailaja Against UDF on Cyber Attack
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]