
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ. 104.63 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. ചൊവ്വാഴ്ച 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തത്തിൽ ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ബുധനാഴ്ചത്തെ മൊത്ത വൈദ്യുതി ഉപഭോഗം. അതേസമയം പീക്ക് സമയത്തെ ആവശ്യകത കുറഞ്ഞു.
ബുധനാഴ്ച വൈകീട്ട് ആറ് മണി മുതൽ 11 മണി വരെ 5197 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ഇതേ സമയത്ത് 5301 മെഗാവാട്ട് വൈദ്യുതിയായിരുന്നു ഉപയോഗിച്ചത്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ യൂണിറ്റ് വൈദ്യുതി ഇന്നലെ പുറത്ത് നിന്ന് വാങ്ങി. ചൊവ്വാഴ്ച 90.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയതെങ്കിൽ ഇന്നലെ 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങി. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് ഇപ്പോഴത്തെ അധിക പ്രതിസന്ധി ഒഴിവാക്കുന്നത്.
Last Updated Mar 28, 2024, 2:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]