
തിരുവനന്തപുരം:മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരുമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്ത വാർത്തയിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.നരേന്ദ്രമോദി വേട്ടയാടുന്നു എന്ന സിപിഎം വാദം വിലപ്പോകില്ല. എം.വി. ഗോവിന്ദൻ ആദ്യം, വീണ വിജയൻ കരിമണല്‍ കമ്പനിക്ക് നല്കിയ സേവനം എന്തെന്ന് പറയട്ടെ. സിപിഎം – ബിജെപി ഒത്തുകളി എന്ന ആരോപണം ഉയർത്തിയവർ എവിടെപ്പോയി എന്നും വി. മുരളീധരൻ ചോദിച്ചു.
വീണ വിജയന് എതിരെ കേസ് വന്നാൽ പ്രതിപക്ഷ നേതാവിന് നോവും. മാധ്യമങ്ങൾ വിഷയം പുറത്ത് കൊണ്ടുവന്നപ്പോൾ നിയമസഭയിൽ പോലും ഉന്നയിക്കാതിരുന്നയാളാണ് വി. ഡി. സതീശൻ.തിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണം വന്നാൽ തെരഞ്ഞെടുപ്പ് സ്റ്റണ്ട് എന്നും അല്ലാത്തപ്പോൾ വന്നാൽ വേട്ടയാടലും എന്ന് ആരോപിക്കുന്നവർ ഏത് സമയത്ത് അന്വേഷണം വേണം എന്നാണ് പറയുന്നതെന്നും വി. മുരളീധരൻ ചോദിച്ചു.
Last Updated Mar 27, 2024, 5:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]