
ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സെപ്റ്റംബറിന് മുൻപ് തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീരിലെ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രിം കോടതി നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകേണ്ടതുണ്ട്. ഇതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നിലവിൽ നിയമസഭ സസ്പെൻഡ് ചെയ്ത് കേന്ദ്രഭരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി സംസ്ഥാന പദവി തിരികെ നൽകും. പൊലീസിന് ക്രമസമാധാന ചുമതല തിരികെ നൽകും. സൈന്യത്തെ പിൻവലിക്കുന്ന വിധത്തിലായിരിക്കും നടപടി.
അഫ്സപ അടക്കമുള്ള നിയമങ്ങളുടെ വ്യാപ്തി കുറക്കുന്ന വിധത്തിലുള്ള ഇടപെടലുകൾ ഉണ്ടാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 70 ശതമാനം പ്രദേശങ്ങളിലും അഫ്സ്പ നീക്കം ചെയ്തിട്ടുണ്ടെന്ന് ഷാ നേരത്തെ പറഞ്ഞിരുന്നു. ജമ്മു കശ്മീരിൽ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണെന്നും അത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Amit Shah says that Jammu and Kashmir is ready for assembly elections
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]