ചെന്നൈ: രണ്ട് ദിവസത്തെ തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ എത്തും. രാത്രി 9നു എത്തുന്ന മോദി ഇന്ന് ചെന്നൈയിൽ തങ്ങും.
നാളെ രാവിലെ 11:45ന് പുതുച്ചേരിയിൽ 2700 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് മധുരയിൽ 4000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും.
4 മണിക്ക് തിരുപ്പരങ്കുൺട്രം ക്ഷേത്രം സന്ദർശിക്കും. അതുപോലെ, ഗർഭാശയ ക്യാൻസറിനെതിരായ രാജ്യവ്യാപക വാക്സിൻ ഡ്രൈവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും.
രാജസ്ഥാനിലെ അജ്മേറിൽ പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും.14 വയസ് പൂർത്തിയായ പെൺകുട്ടികൾക്കാണ് വാക്സിൻ നൽകുക. ഒറ്റ ഡോസ് ‘ഗാർഡാസിൽ’ വാക്സിനാണ് നൽകുന്നത്.വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും പരിപാടിയിൽ വെർച്വലായി പങ്കെടുക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

