
.news-body p a {width: auto;float: none;} കാസര്‍കോട്: സ്കൂള്‍ കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം എത്രത്തോളം ഉയര്‍ന്നുവെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന സംഭവം പുറത്ത്. കാസര്‍കോട് ജില്ലയിലെ ഒരു സ്കൂളില്‍ നടന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റോഫ് പാര്‍ട്ടിക്ക് എത്തിച്ചത് കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി മരുന്നുകള്‍.
കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് കളനാട് സ്വദേശി സമീര്‍ ( 34 ) അറസ്റ്റിലായി.
ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരവും, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 പ്രകാരവും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും കുട്ടികള്‍ ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി ശില്പ ഡി ഐപിഎസ് പറഞ്ഞു. തുടര്‍ന്ന് സെന്റ് ഓഫ് പാര്‍ട്ടിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന് വിവരം ലഭിച്ചപ്പോള്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിക്കുകയും തുടര്‍ന്ന് ചോദ്യം ചെയ്യുകയുമായിരുന്നു.
ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]