
ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ ഭക്ഷണത്തിന് കൊല്ലും വിലയാണ് ഈടാക്കുന്നതെന്ന് പൊതുവെയുള്ള ആക്ഷേപമാണ്. ഇത് പരിഹിക്കാൻ ആവിഷ്കരിച്ചതാണ് ഉഡാൻ യാത്രി കഫേ. ചെന്നൈ വിമാനത്താവളത്തിലും ഉഡാൻ കഫേയുടെ പ്രവർത്തനം തുടങ്ങി. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവാണ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ചത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് രാജ്യത്ത് കൊൽക്കത്ത വിമാനത്താവളത്തിൽ ആദ്യമായി ഉഡാൻ കഫേ പ്രവർത്തനം തുടങ്ങിയത്. ഇത് വൻ വിജയമായിരുന്നു. തുടർന്നാണ് പദ്ധതി രാജ്യത്താകമാനം വ്യാപിപ്പിക്കാൻ സർക്കാർ പദ്ധതിയിട്ടത്. അടുത്ത ഉഡാൻ കഫേ ഡൽഹി വിമാനത്താവളത്തിലായിരിക്കും തുടങ്ങുക എന്നാണ് റിപ്പോർട്ട്. മറ്റുള്ള വിമാനത്താവളങ്ങളിലും അധികം വൈകാതെ ഉഡാൻ കഫേകൾ പ്രവർത്തനം ആരംഭിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചെന്നൈ വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ ചെക്കിംഗ് ഏരിയക്ക് സമീപത്തായാണ് ഉഡാൻ കഫേ സ്ഥിതി ചെയ്യുന്നത്. 10 രൂപക്ക് കുടിവെള്ളവും ചായയും 20 രൂപക്ക് കോഫി, സമൂസ, മധുരപലഹാരം എന്നിവയാണ് ഈ കഫേകളിൽ ലഭിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിമാനത്താവളത്തിലെ ഭക്ഷണത്തിന് വൻ വില ഈടാക്കുന്നത് സംബന്ധിച്ച് പലകോണുകളിൽ നിന്നും പരാതികളുടെ പ്രവാഹമായിരുന്നു. ഇതോടെയാണ് ഇതിന് പരിഹാരം കാണാൻ അധികൃതർ തീരമാനിച്ചത്. ഇതോടെയാണ് ഉഡാൻ കഫേകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. എല്ലാതരം യാത്രക്കാർക്കും വിമാനത്താവളത്തിൽ നിന്നും ലഘുഭക്ഷണം നൽകാൻ ഉദ്ദേശിച്ചാണ് കഴിഞ്ഞ വർഷം മുതൽ ഉഡാൻ യാത്രി കഫേകൾ തുടങ്ങിയത്.