
.news-body p a {width: auto;float: none;}
ഒരു സമയത്ത് ചെറിയ ഹാസ്യ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ബീന കുമ്പളങ്ങി. കല്യാണരാമൻ എന്ന ചിത്രത്തിലെ ഭവാനി എന്ന വേഷമാണ് ബിനയെ കൂടുതൽ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്യാൻസർ ബാധിച്ച് ചികിത്സയിലാണ് ബീന. അസുഖ സമയത്ത് താൻ നേരിട്ട മാനസികപ്രയാസങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ബീന. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ചില ദുരനുഭവങ്ങൾ പങ്കുവച്ചിരിക്കുന്നത്.
‘അനിയത്തിക്ക് എന്നെ പരിചരിക്കുന്നതിന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ രോഗം ബാധിച്ചിട്ടും ഞാൻ കുറച്ച് ദിവസം വീടിനടുത്തുളള കൊപ്രാ കളത്തിൽ പോയി താമസിച്ചു. ആ വിവരം നടി സീമാ ജി നായർ അറിഞ്ഞു. അവരാണ് എന്നെ അനാഥാലയത്തിൽ എത്തിച്ചത്. അങ്ങനെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ആ അവസ്ഥയിൽ സീമയാണ് കൂടെ നിന്നത്. എന്റെ അവസ്ഥ സിനിമയിൽ ഉണ്ടായിരുന്ന ആരും അന്വേഷിച്ചിരുന്നില്ല. കാണുമ്പോൾ സംസാരിക്കും. അല്ലാതെ ആരുമായും അടുപ്പമില്ലായിരുന്നു.
അനിയൻ കുറച്ച് സ്ഥലം തന്നിരുന്നു. അതിൽ അമ്മ സംഘടനയാണ് വീട് വച്ച് തന്നത്. എന്റെ ഭർത്താവ് മരിച്ച വിവരം അറിഞ്ഞ് ഇടവേള ബാബു വന്നിരുന്നു. ആ സമയത്ത് ഞാൻ വാടകവീട്ടിൽ താമസിക്കുകയായിരുന്നു. അവരൊക്കെ ആദ്യം കരുതിയിരുന്നത് ഞാൻ നല്ല രീതിയിലാണ് ജീവിക്കുന്നതെന്നാണ്. എന്റെ അവസ്ഥ മനസിലാക്കിയതിനു ശേഷമാണ് വീട് വച്ച് തന്നത്. കുടുംബം നോക്കാൻ വേണ്ടിയാണ് സിനിമയിൽ എത്തിയത്. എന്നിട്ടും അടുത്ത ബന്ധുക്കളിൽ നിന്ന് മാനസികമായി ഒരുപാട് വേദനകൾ അനുഭവിക്കേണ്ടി വന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എല്ലാവർക്കും ഞാനൊരു ബാദ്ധ്യതയായി. ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കുന്ന സമയത്ത് ഒരുപാട് ആളുകൾ പണം തന്ന് സഹായിച്ചിരുന്നു. അത് എനിക്ക് ലഭിച്ചില്ല. പണ്ട് സിനിമകളിൽ അഭിനയിച്ചിരുന്ന സമയത്ത് പണം കിട്ടാതെ വന്ന സാഹചര്യമുണ്ടായിരുന്നു. തരാം എന്ന് പറഞ്ഞിട്ടും കിട്ടിയിട്ടില്ല. അന്ന് പ്രതികരിക്കാനുളള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. കുറച്ച് നേരം സെറ്റിലിരുന്ന് കരഞ്ഞിട്ട് തിരിച്ച് വരികയാണ് ചെയ്യുന്നത്. അഭിനയിച്ചിട്ട് ഇരുപത് വർഷമായി. ഇനി ആരും അഭിനയിക്കാനൊന്നും വിളിക്കില്ല’- ബീന പറഞ്ഞു.