
കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണ്ണ വിലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വര്‍ധന ഗോള്‍ഡ് ഇടിഎഫുകളുടെ (ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍) തിളക്കവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണ്ണത്തിന്റെ വില 45% ത്തിലധികം വര്‍ദ്ധിച്ചു. ഇക്കാലയളവില്‍ സ്വര്‍ണ്ണ ഇടിഎഫുകളും കുറഞ്ഞത് 35% വരുമാനം നല്‍കിയിട്ടുണ്ട്. എന്താണ് ഗോള്‍ഡ് ഇടിഎഫ്…? ഏറ്റവും കൂടുതല്‍ റിട്ടേണ്‍ നല്കിയ ഫണ്ടുകള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം…?
എന്താണ് ഗോള്‍ഡ് ഇടിഎഫ്?
ഓഹരികളില്‍ നിക്ഷേപിക്കുന്നതുപോലെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഗോള്‍ഡ് ഇടിഎഫ്. ഇത് ഓഹരികള്‍ പോലെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം .ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപിക്കുക എന്നാല്‍ ഇലക്ട്രോണിക് രൂപത്തില്‍ സ്വര്‍ണ്ണം വാങ്ങുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. സ്വര്‍ണ്ണ വിലകളെ അടിസ്ഥാനമാക്കിയുള്ളതും സ്വര്‍ണ്ണ ബുള്ളിയനില്‍ (ഭൗതിക സ്വര്‍ണ്ണം) നിക്ഷേപിക്കുന്നതുമായ നിക്ഷേപമാണ് ഗോള്‍ഡ് ഇടിഎഫ്. ഒരു യൂണിറ്റ് ഗോള്‍ഡ് ഇടിഎഫ് 1 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യമാണ്, ഇത് ഡീമാറ്റ് രൂപത്തിലോ പേപ്പര്‍ രൂപത്തിലോ സൂക്ഷിക്കാം. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഗോള്‍ഡ് ഇടിഎഫുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റ് ഏതൊരു കമ്പനിയുടെയും സ്റ്റോക്ക് പോലെയാണ് ഇവ വ്യാപാരം നടത്തുന്നത്. മറ്റ് ഓഹരികള്‍ ട്രേഡ് ചെയ്യുന്നതുപോലെ, ബിഎസ്ഇ, എന്‍എസ്ഇ എന്നിവയുടെ ക്യാഷ് വിഭാഗത്തില്‍ ഇത് വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.
2025 ജനുവരി 31 വരെയുള്ള കൈകാര്യം ചെയ്യുന്ന ആസ്തി മൂല്യം (എയുഎ) അടിസ്ഥാനമാക്കിയുള്ള മികച്ച 10 ഗോള്‍ഡ് ഇടിഎഫുകളിതാ..
1. നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് ഗോള്‍ഡ് ബീഎസ് (എയുഎം: 16,976 കോടി രൂപ)
2. എച്ച്ഡിഎഫ്സി ഗോള്‍ഡ് ഇടിഎഫ് (എയുഎം: 8,020 കോടി രൂപ)
3. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഗോള്‍ഡ് ഇടിഎഫ് (എയുഎം: 6,993 കോടി രൂപ)
4. കൊട്ടക് ഗോള്‍ഡ് ഇടിഎഫ് (എയുഎം: 6,654 കോടി രൂപ)
5. എസ്ബിഐ ഗോള്‍ഡ് ഇടിഎഫ് (എയുഎം: 6,573 കോടി രൂപ)
6. യുടിഐ ഗോള്‍ഡ് ഇടിഎഫ് (എയുഎം: 1,599 കോടി രൂപ)
7. ആക്സിസ് ഗോള്‍ഡ് ഇടിഎഫ് (എയുഎം: 1,304 കോടി രൂപ)
8. എബിഎസ്എല്‍ ഗോള്‍ഡ് ഇടിഎഫ് (എയുഎം: 1,023 കോടി രൂപ)
9. ഡിഎസ്പി ഗോള്‍ഡ് ഇടിഎഫ് (എയുഎം: 722 കോടി രൂപ)
10. മിറേ അസറ്റ് ഗോള്‍ഡ് ഇടിഎഫ് (എയുഎം: 521 കോടി രൂപ)
നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി വായിച്ച് മനസിലാക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]