
.news-body p a {width: auto;float: none;}
കോട്ടയം: പൊള്ളുന്ന ചൂടിൽ എ.സി വിപണിയും ഉണർന്നു. ഏപ്രിൽ, മേയ് മാസങ്ങളിലാണ് സാധാരണ വില്പന കൂടുന്നതെങ്കിലും ഇത്തവണ നേരത്തെ ആരംഭിച്ചു. സീസൺ പ്രമാണിച്ച് ഓഫറുകളുമുണ്ട്. ഒരു ടൺ എ.സിയാണ് കൂടുതൽ വിറ്റുപോകുന്നത്. ഒന്നര ടണ്ണിനും ആവശ്യക്കാരുണ്ട്. വൈദ്യുതി ഉപഭോഗത്തിന് അനുസരിച്ചുള്ള സ്റ്റാർ റേറ്റിംഗുകൾ അനുസരിച്ചാണ് വില്പന. കുറവ് വൈദ്യുതി വേണ്ടവയ്ക്കാണ് ആവശ്യക്കാർ. ഗ്രാമ – നഗര വ്യത്യാസമില്ലാതെ എ.സി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി.
പുതിയ വീട് പണിയുമ്പോൾ ഫാനിനൊപ്പം എ.സികൂടി വാങ്ങുന്നവരാണ് ഏറെയും. സെൻട്രലൈസ്ഡ് എ.സിയുള്ള വീടുകളുടെ എണ്ണവുമേറി. ഒരു മുറിയിൽ മാത്രം എ.സി ഉപയോഗിച്ചിരുന്നവർ എല്ലാ മുറകിളിലേയ്ക്കും വ്യാപിച്ചിട്ടുണ്ട്. വൈഫൈ മോഡലുകളും വിപണിയിലുണ്ട്. മൊബൈൽ വഴി എവിടെയിരുന്നും വീട്ടിലെ എ.സി ഓണാക്കാം. വീട്ടിലെത്തുമ്പോഴേക്കും മുറി ആവശ്യത്തിന് തണുപ്പിലെത്തിയിരിക്കും.
ഓഫറുകളുടെ പൂക്കാലം
കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഓഫറുകളുകളാണ് കമ്പനികൾ നൽകുന്നത്. മൂന്ന് വർഷം വരെ വാറണ്ടി, സൗജന്യ ഇൻസ്റ്റലേഷൻ തുടങ്ങിയവ നൽകുന്നു. ഈ രീതിയിൽ ചൂട് പോയാൽ ഇക്കുറി റെക്കാഡ് വിറ്റുവരവുണ്ടാകുമെന്ന പ്രതീക്ഷയാണ് കമ്പനി അധികൃതർ പങ്കുവയ്ക്കുന്നത്. കൂടുതൽപ്പേർ തവണ വ്യവസ്ഥയിൽ എ.സി വാങ്ങുന്നവരാണ്. ഷോറൂമുകൾ സ്വന്തംനിലയ്ക്കും ലോൺ നൽകുന്നു.
ഫാനിനും, കൂളറിനും ആവശ്യക്കാർ
ഫാൻ, കൂളർ എന്നിവയുടെ വില്പനയും വർദ്ധിച്ചിട്ടുണ്ട്. കൂളറുകൾ ശരാശരി 5,000രൂപ മുതൽ ലഭിക്കും. വൈദ്യുതി കുറച്ചു മതിയെന്ന പ്രത്യേകതയുള്ള റിമോട്ടിൽ പ്രവർത്തിക്കുന്ന ബി.എൽഡി.എസ് ഫാനുകൾ 2,500രൂപ മുതൽ ലഭ്യമാണ്. പഴയ ഫാൻ എടുത്ത് പുതിയത് നൽകുന്ന ഓഫറിനും ഡിമാൻഡേറി.
” വിപണി ഉഷാറിലാണ്. തവണ വ്യവസ്ഥയിലാണ് ഏറ്റവും കൂടുതൽ വില്പന. ഡിമാൻഡ് കൂടിയതോടെ ഓർഡർ അനുസരിച്ച് എ.സി എത്തിക്കാൻ പറ്റുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
-ഡീലർ