
കൽപ്പറ്റ: വയനാട് പുനരധിവാസത്തിൽ കടുത്ത വീഴ്ച സംഭവിച്ചെന്നാരോപിച്ച് യുഡിഎഫ് കളക്ട്രേറ്റ് വളഞ്ഞ് നടത്തിയ ഉപരോധത്തിൽ സംഘർഷം. ജില്ലയിലെ പ്രധാന യുഡിഎഫ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രതിഷേധം ഉദ്ഘാടനം ചെയ്തത് ഇ ടി മുഹമ്മദ് ബഷീർ എംപിയായിരുന്നു. രാപ്പകൽ സമരത്തിന് ശേഷമായിരുന്നു കളക്ട്രേറ്റിന്റെ ഗേറ്റുകൾ വളഞ്ഞ്, ജീവനക്കാരെ ഉള്ളിലേക്ക് കടത്തി വിടാതെയുള്ള യുഡിഎഫ് ഉപരോധം.
സമരത്തിനിടെ ചില ജീവനക്കാർ കളക്ട്രേറ്റിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ജീവനക്കാരൻ കളക്ടറേറ്റിൽ കടന്നെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ കളക്ട്രേറ്റ് വളപ്പിലേക്ക് ചാടിക്കടന്നു. ഒരു ജീവനക്കാരനെയും കളക്ട്രേറ്റിനകത്തു കയറാൻ സമ്മതിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു. പത്ത് സെന്റ് ഭൂമിയെങ്കിലും ഓരോ കുടുംബത്തിനും നൽകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
ദുരന്തം നടന്ന് ഏഴ് മാസക്കാലം ആരും പ്രതിഷേധത്തിലേക്ക് പോയിട്ടില്ല. പക്ഷേ അന്ന് പ്രധാനമന്ത്രിക്ക് ഒപ്പം ഇവിടെയെത്തിയ മുഖ്യമന്ത്രി പിന്നീട് ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ദുരിതബാധിതരുടെ സമരത്തെ പൊളിക്കാൻ അനുവദിക്കില്ലെന്നും സമരത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് നേതാവ് ടി സിദ്ധിക്ക് എംഎൽഎ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]