
റോം: ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് വത്തിക്കാൻ. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തു. മറ്റ് ജോലികളിൽ ഏര്‍പ്പെട്ടെന്നും വത്തിക്കാൻ അറിയിച്ചു.
നേരത്തെശ്വസനത്തിൽ വലിയ ബുദ്ധിമുട്ടുകള്‍ ഇപ്പോൾ മാര്‍പാപ്പയ്ക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചിരുന്ന. വൃക്കയിലെ പ്രശ്നങ്ങളിലും ആശങ്ക വേണ്ട. ഓക്സിജൻ തെറാപ്പി തുടരുന്നുണ്ട്. ലാബ് പരിശോധനാ ഫലങ്ങളിലും പുരോഗതിയുണ്ട്. രാവിലെ കുർബാന സ്വീകരിച്ച മാർപാപ്പ, ഉച്ചയ്ക്ക് ശേഷം ജോലികൾ പുനരാരംഭിച്ചു.
വൈകീട്ട് ഗാസയിലെ ഇടവക വികാരിയേയും വിളിച്ചു. രക്ത പരിശോധനയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 14നാണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരുകയാണ്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാലയർപ്പണം നടത്തി. തനിക്ക് വേണ്ടി പ്രാർത്ഥനകളിൽ ഏർപ്പെട്ടവർക്ക് ഫ്രാൻസിസ് മാർപ്പാപ്പ നന്ദി അറിയിച്ചതായും വത്തിക്കാൻ വക്താവ് വിശദമാക്കി.
88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയിൽ കുറവുണ്ടായതായി ചികിത്സക്കിടെ വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു.
മാർപ്പാപ്പയുടെ മരണവും വത്തിക്കാന്റെ നാശവും നോസ്ട്രഡാമസ് പ്രവചിച്ചോ? ആശങ്കയോടെ ലോകം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]