
കെ കെ ശൈലജയെയും എളമരം കരിമിനെയും പരിഹസിച്ച് കെ മുരളീധരൻ. സാധാരണ ടീച്ചർമാർ കുട്ടികളോട് കോപ്പി അടിക്കല്ലെന്ന് പറയും , എന്നാൽ ഇന്നലെ ടീച്ചർ തന്നെ കോപ്പിയടിച്ചു. വട്ടിയൂർകാവ് എം എൽ എ ആയിരിക്കുമ്പോൾ ആണ് താൻ വടകരെ മത്സരിക്കാൻ ട്രെയിനിൽ വന്നിറങ്ങിയത്. ഒരാള്‍ ഫാറൂക്കിന്ന് ട്രെയിൻ കേറി കോഴിക്കോട് വന്നിറങ്ങി. മറ്റൊരാൾ കോഴിക്കോട് നിന്നു ട്രെയിൻ കയറി വടകര ചെന്നിറങ്ങിയെന്നും കെ മുരളീധരൻ പറഞ്ഞു.
ജയിക്കുമെന്ന് ഷൈലജ ടീച്ചർ പറയുന്നതിനോട്, തോൽക്കുന്നത് വരെ അവർക്ക് അത് പറയാമെന്ന് കെ.മുരളീധരന് മറുപടി നല്കി 5 കൊല്ലം മണ്ഡലത്തിൽ സജീവമായിരുന്നു.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുതുതായി വരുന്നതാണ്. വോട്ട് ചോദിക്കുന്നില്ല എന്നേ ഉള്ളൂ . എപ്പോഴും താൻ മണ്ഡലത്തിൽ സജീവമാണെന്നും മുരളീധരന് പറഞ്ഞു.
വടകര ലോക്സഭ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന് എംപി പറഞ്ഞു. ടി പി കേസ് വിധി തെരഞ്ഞെടുപ്പ് ചർച്ചയാവും.2014ൽ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടിപി കേസിലെ സെഷൻസ് കോടതി വിധിയെങ്കിൽ മേൽക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്. സിപിഐഎമ്മിനെ ഇത്രകണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല. വടകര ലോക്സഭാ മണ്ഡലത്തിൽ ടിപി കൊലയ്ക്ക് ശേഷം ഒരിക്കൽ പോലും സിപിഐഎമ്മിന് ജയിച്ച് കയറാനായിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
Story Highlights: K Muraleedharan Against K K Shailaja loksabha election 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]