
ഡബ്ലിൻ-ഒരു ഫോട്ടോ പുറത്തുവന്നതു കാരണം അയർലൻഡിലെ ഒരു വനിതക്ക് 820,000 ഡോളറിന്റെ (ഏകദേശം ഏഴു കോടി രൂപ) ക്ലെയിം നഷ്ടമായി. കാറപകടത്തെ തുടർന്ന് വേദന കൊണ്ട് ജീവിതം ദുസ്സഹമായെന്ന് അവകാശപ്പെട്ടിരുന്ന സ്ത്രീക്ക് ക്രിസ്മസ് ട്രീ എറിയൽ മത്സരത്തിൽ വിജയിച്ചതിന്റെ ഫോട്ടോയാണ് വിനയായത്. ഫോട്ടോയും വീഡിയോയും കണ്ട കോടതി ഇൻഷുറൻസ് ക്ലെയിം നിരസിച്ചു.
മുതുകിലും കഴുത്തിലും പരിക്കേറ്റതിനാൽ അഞ്ച് വർഷത്തിലേറെയായി ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന് വാദിച്ചാണ് കാമില ഗ്രാബ്സ്ക എന്ന 36 കാരി ഇൻഷൂറൻസ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. തന്റെ കുട്ടികളുമായി കളിക്കാൻ പോലും കഴിയുന്നില്ലെന്നും കമില ബോധിപ്പിച്ചിരുന്നു. 2017-ലുണ്ടായ വാഹനാപകടത്തിൻ്റെ ഫലമായി താൻ വികലാംഗയായി മാറിയെന്നാണ് അവർ അവകാശപ്പെട്ടത്.
എന്നാൽ കമിലയുടെ ഫോട്ടോ പുറത്തുവന്നതിന് ശേഷം അവരുടെ അവകാശവാദം ലിമെറിക്കിലെ ഹൈക്കോടതി ജഡ്ജി തള്ളിക്കളഞ്ഞു. 2018 ജനുവരിയിൽ ഒരു ചാരിറ്റി പരിപാടിയിൽ കാമില 5 അടി ഉയരമുള്ള ക്രിസ്മസ് ട്രീ എറിയുന്നതാണ് ഫോട്ടോയിലുളഅളത്. ഒരു ദേശീയ പത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രത്തിൻറെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കാർമൽ സ്റ്റുവർട്ട് ഹരജിക്കാരിയുടെ അവകാശവാദം നിരസിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിന് ശേഷമുള്ള യുവതിയുടെ പെരുമാറ്റം പരിക്കുകളെക്കുറിച്ചുള്ള അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്ന് ജഡ്ജി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]