
മലപ്പുറം: കോട്ടക്കലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കിണറ്റിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. ഒതുക്കുങ്ങൽ പഞ്ചായത്തിൽ ഉൾപ്പെട്ട പാലപ്പുറയിലാണ് സംഭവം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണുന്നത്. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടേതെന്നാണ് നിഗമനം. കോട്ടക്കൽ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മൃതാദേഹം മാറ്റി.
അതിനിടെ മഹാരാഷ്ട്രയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി എന്നതാണ്. മഹാരാഷ്ട്രയിലെ താനെയാണ് സംഭവം. 32 വയസുകാരനായ ചന്ദ്രപ്രകാശ് സുരേഷ്ചന്ദ്ര ലോബാൻഷി എന്നയാളെ ജനുവരി ഇരുപത് മുതലാണ് കാണാതായിരുന്നത്. വ്യാഴാഴ്ച ടോംബിവാലി ഈസ്റ്റ് ഏരിയയിലെ ദാവ്ഡി ഗ്രാമത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. പ്രദേശവാസികള്‍ അജ്ഞാത മൃതദേഹം കണ്ടതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് പുറത്തെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. ഭാരമേറിയ കല്ലുകൊണ്ട് മൃതദേഹം ബന്ധിച്ചിരുന്നു എന്ന് പൊലീസുകാര്‍ പറഞ്ഞു. ശരീരത്തിന്റെ പിന്നിലെ കഴുത്തിലും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തേറ്റ പരിക്കുകളുമുണ്ട്. മൃതദേഹം പരിശോധിച്ച പൊലീസ് ഇത് ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കൊലപാതകത്തിന് പിന്നിൽ ആരാണെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തൊക്കെയാണെന്നും കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 32 വയസുകാരനായ ചന്ദ്രപ്രകാശ് സുരേഷ്ചന്ദ്ര ലോബാൻഷിക്ക് ശത്രുക്കൾ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
Last Updated Feb 28, 2024, 1:19 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]