
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍ തന്റെ രണ്ടാം ടെസ്റ്റില്‍ തന്നെ കളിയിലെ താരമായി ആരാധകരെ അമ്പരപ്പിച്ചതിന് പിന്നാലെ അടുത്ത ഐപിഎല്ലില്‍ ജുറെല്‍ സൂപ്പര്‍ താരമാകുമെന്ന് പ്രവചിച്ച് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. നേരത്തെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് 90 റണ്‍സടിച്ച ജുറെലിന്റെ ബാറ്റിംഗ് കണ്ട് ജുറെലിനെ ധോണിയുടെ പിന്‍ഗാമിയെന്ന് ഗവാസ്കര്‍ വിശേഷിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ കളിക്കാരനായ ജുറെല്‍ അടുത്ത ഐപിഎല്ലോടെ സൂപ്പര്‍ താരമാകുമെന്ന് പ്രവചിച്ചത്. ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനം കാണുമ്പോള്‍ അവന് അടുത്ത ഐപിഎല്ലോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമാകുമെന്നാണ് കരുതുന്നത്. ഇത്തവണ ഐപിഎല്ലില്‍ ബാറ്റിംഗ് ഓര്‍ഡറിലും അവന് പ്രമോഷന് ലഭിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്-ഗവാസ്കര്‍ പറഞ്ഞു.
ജുറെലിന് പുറമെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായ ആകാശ് ദീപിന് ഇത്തവണ ഡെത്ത് ബൗളറെന്ന നിലയില്‍ കൂടുതല്‍ അവസരം കിട്ടുമെന്നാണ് കരുതുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സില്‍ ഇംപാക്ട് സബ്ബായാണ് ജുറെല്‍ അരങ്ങേറിയത്. സീസണിലെ ആദ്യ പകുതിയില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട റിയാന്‍ പരാഗിന് പകരക്കാരനായാണ് ജുറെലിനെ രാജസ്ഥാന് ഇംപാക്ട് സബ്ബായി കളിപ്പിച്ചത്.
കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരം അവസാന ഓവറില്‍ രാജസ്ഥാന് ജയിച്ചപ്പോള്‍ 4 പന്തില്‍ 10 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് കളി ഫിനിഷ് ചെയ്ത ജുറെല്‍ അരങ്ങേറ്റത്തില്‍ തിളങ്ങി. ഇതോടെ ഫിനിഷറെന്ന നിലയില്‍ റിയാന്‍ പരാഗിനെക്കാള്‍ ആശ്രയിക്കാവുന്ന ബാറ്ററായി രാജസ്ഥാന് ജുറെലിനെ കാണാന്‍ തുടങ്ങി.
വിരാട് കോടിലുടെ ആര്‍സിബിക്കെതിരെ 16 പന്തില്‍ 34 റണ്‍സടിച്ച ജുറെലിന്റെ പ്രകടനത്തിലും രാജസ്ഥാന് ഏഴ് റണ്‍സിന് തോറ്റെങ്കിലും പ്ലേയിംഗ് ഇലവനിലെ സ്ഥാനം ഉറപ്പാക്കാന്‍ ഈ പ്രകടനം കൊണ്ടായി. ഐപിഎല്ലിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും എ ടീമിനായും നടത്തിയ ശ്രദ്ധേയ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള വിളിയും 22കാരനെ തേടിയെത്തിയത്.
Last Updated Feb 28, 2024, 10:26 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]