
രാത്രിയിലെ ഉറക്കം ശരിയായില്ലെങ്കില്‍ അത് തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ തന്നെ ഉറക്കത്തെ പ്രശ്നപ്പെടുത്തുംവിധത്തിലുള്ള ശീലങ്ങളില്‍ നിന്ന് നാം അകലണം. ഇത്തരത്തില്‍ കിടക്കാൻ പോകുന്നതിന് മുമ്പായി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളും ഉണ്ട്. അവയിലേക്ക്
സ്പൈസിയായ ഭക്ഷണം കഴിച്ച ശേഷം കിടക്കുമ്പോള്‍ ഇത് നെഞ്ചെരിച്ചിലിലേക്ക് നയിക്കാം. ദഹനക്കുറവും ഉണ്ടാക്കാം. ഉറക്കം പ്രശ്നമാകാൻ ഇതുമതി
കഫീൻ അടങ്ങിയ പാനീയങ്ങള്‍- പ്രത്യേകിച്ച് കാപ്പി രാത്രിയില്‍ കഴിക്കാതിരിക്കുക. ഇത് ഉറക്കം പ്രശ്നത്തിലാക്കാം
മധുരം കാര്യമായി അടങ്ങിയ ഭക്ഷണപാനീയങ്ങളും കിടക്കുന്നതിന് മുമ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ രക്തത്തിലെ ഷുഗര്‍നില ഉയരുന്നതിലേക്ക് നയിക്കാം, ഇതുറക്കത്തെയും ബാധിക്കും
ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങളായതിനാല്‍ ഇവ രാത്രിയില്‍ അസ്വസ്ഥത ഉണ്ടാക്കാം. അതുപോലെ ഉപ്പും പ്രോസ്സഡ് ഫുഡ്സില്‍ കൂടുതലാകും. രണ്ടും ഉറക്കത്തിന് പ്രശ്നമാണ്
പ്രോട്ടീനിനാല്‍ സമ്പന്നമായ റെഡ് മീറ്റ് ദഹിക്കാൻ വളരെ പ്രയാസമാണ്. അതിനാല്‍ രാത്രിയിലെ ഉറക്കവും ബാധിക്കപ്പെടാം
കുപ്പി പാനീയങ്ങള്‍ പ്രത്യേകിച്ച് കാര്‍ബണേറ്റഡ് പാനീയങ്ങളും നല്ലതല്ല. ഇവയും ഉറക്കത്തെ വലിയ രീതിയില്‍ ബാധിക്കാം
അസിഡിക് ആയ ഭക്ഷണം കഴിച്ച് കിടന്നാല്‍ നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും വന്ന് അത് ഉറക്കത്തെ പ്രശ്നത്തിലാക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]