
പള്ളിക്കൽ പഞ്ചായത്തിലെ തൊഴിലുറപ്പ് മേൽനോട്ടക്കാർക്ക് സസ്പെൻഷൻ. പത്തനംതിട്ടയിൽ തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങലയ്ക്ക് പോയ മൂന്ന് മേറ്റുമാർക്കാണ് സസ്പെൻഷൻ.
പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ മേറ്റുമാരെ ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്.ജനുവരി 20-നാണ് സംഭവം. മൂന്ന് സൈറ്റുകളിൽ നിന്നായി 700-ഓളം തൊഴിലാളികൾ പ്രവൃത്തി സ്ഥലത്തെത്തി എൻഎംഎംഎസ് മുഖേനയും മസ്റ്റർ റോൾ വഴിയും ഹാജർ രേഖപ്പെടുത്തിയ ശേഷം മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു.
തൊഴിലുറപ്പ് ജോലിക്ക് മേൽനോട്ടം വഹിക്കേണ്ട മൂന്ന് മേറ്റുമാർ ഉൾപ്പെടെയാണ് ഹാജർ രേഖപ്പെടുത്തി ജോലി ചെയ്യാതെ മനുഷ്യ ചങ്ങലയ്ക്ക് പോയത്. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സംഭവം വ്യക്തമായി.പരാതിക്കാർക്ക് മറ്റ് അയോഗ്യതകൾ ഒന്നുമില്ലെങ്കിൽ ട്രെയിനിംഗ് നൽകണമെന്ന് പള്ളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ നിർദ്ദേശം നൽകി.
Story Highlights: Suspension for Thozhilurappu Workers
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]