പാലക്കാട്: നെന്മാറയിൽ അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമര മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി വിവരം. അയൽവാസി പുഷ്പ, അമ്മാവന്റെ ഭാര്യ എന്നിവർക്കെതിരെ ചെന്താമര വധഭീഷണി മുഴിക്കിയിട്ടുണ്ട്. ചെന്താമരയെ ഭയന്ന് വീടിന് പുറത്തെ ശുചിമുറിയിൽ പോലും പോകാറില്ലെന്ന് അയൽവാസി പുഷ്പ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രതി തയ്യാറാക്കിയ കൊല്ലനുള്ളവരുടെ പട്ടികയിൽ താൻ ഉണ്ടെന്നും എപ്പോഴും മരണഭയത്തിലാണെന്നും പുഷ്പ പറഞ്ഞു. മാരകായുധങ്ങളുമായി പലതവണ ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പുഷ്പ പറയുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യം മകളും വർഷങ്ങളായി ഇയാളിൽ നിന്ന് അകന്ന് കഴിയുകയാണ്. ഭാര്യയും മകളും അകലാനുള്ള കാരണം അയൽവാസിയായ നീളൻ മുടിയുള്ള സ്ത്രീയാണെന്ന് ചെന്താമരയോട് ജ്യോത്സ്യൻ പറഞ്ഞിരുന്നു.
അത് സുധാകരന്റെ ഭാര്യ സജിതയാണെന്ന് ധരിച്ചാണ് 2019ൽ അവരെ വകവരുത്തിയത്. ചെന്താമരയ്ക്ക് അടുത്ത ബന്ധം അമ്മയുമായി മാത്രമാണ് ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. ഭക്ഷണം സ്വയം പാകം ചെയ്യാറാണ് പതിവ്. പേടികൊണ്ടാണ് തറവാട് വീട്ടിൽ കയറാൻ അനുവദിച്ചിരുന്നത്. ജാമ്യം തേടാൻ കുടുംബം സഹായിച്ചിരുന്നില്ലെന്നും ബന്ധു വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, ചെന്താമരയ്ക്കായി വ്യാപക തെരച്ചിൽ നടത്തുകയാണ്. പ്രതിയെ തെരയാൻ 125 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. പ്രതിക്കായി പ്രദേശം മുഴുവൻ നാട്ടുകാരുടെ സഹകരണത്തോടെ പൊലീസ് അരിച്ചുപെറുക്കി അന്വേഷണം നടത്തുകയാണ്. ചെന്താമര വിഷം കഴിച്ചുവെന്ന സംശയം ഉള്ളതിനാൽ ഈ പ്രദേശത്തെ കുളങ്ങളും മറ്റ് ജലാശയങ്ങളും പരിശോധിക്കുന്നുണ്ട്. പാലക്കാട് നഗരത്തിൽ കണ്ടെന്നും സൂചനയുണ്ട്. എന്നാൽ നഗരത്തിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.