പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസിയെന്ന് പൊലീസ്. ലോറി ഡ്രൈവറായിരുന്നു ചെന്താമര. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യം മകളും വർഷങ്ങളായി ഇയാളിൽ നിന്ന് അകന്ന് കഴിയുകയാണ്. ഭാര്യയും മകളും അകലാനുള്ള കാരണം അയൽവാസിയായ നീളൻ മുടിയുള്ള സ്ത്രീയാണെന്ന് ചെന്താമരയോട് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അത് സുധാകരന്റെ ഭാര്യ സജിതയാണെന്ന് ധരിച്ചാണ് 2019ൽ അവരെ വകവരുത്തിയത്.
നെന്മാറ കൊലക്കേസിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് ചെന്താമര ആക്രമണം നർത്തിയത്. എട്ട് വെട്ടുകളാണ് സുധാകരന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. കൈ, കാൽ, കഴുത്ത്, തല എന്നിവിടങ്ങളിൽ വെട്ടേറ്റു. വലതുകൈ അറ്റ നിലയിലായിരുന്നു. കഴുത്തിന്റെ പിറകിലേറ്റ മുറിവാണ് സുധാകരന്റെ മരണത്തിന് കാരണം. ലക്ഷ്മിക്ക് 12 വെട്ടുകളാണ് ഏറ്റത്. അതിമാരകമായ മുറിവുകളാണ് ലക്ഷ്മിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. കണ്ണിന്റെ ഭാഗം മുതൽ ചെവിവരെ നീളുന്ന വെട്ടേറ്റിരുന്നു. ഇതാണ് ലക്ഷ്മിയുടെ മരണകാരണമെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
ചെന്താമരയ്ക്ക് അടുത്ത ബന്ധം അമ്മയുമായി മാത്രമാണ് ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. ഭക്ഷണം സ്വയം പാകം ചെയ്യാറാണ് പതിവ്. പേടികൊണ്ടാണ് തറവാട് വീട്ടിൽ കയറാൻ അനുവദിച്ചിരുന്നത്. ജാമ്യം തേടാൻ കുടുംബം സഹായിച്ചിരുന്നില്ലെന്നും ബന്ധു വെളിപ്പെടുത്തി. ചെന്താമരയെ ഇനിയും പൊലീസിന് പിടികൂടാനായിട്ടില്ല. കൊലപാതകത്തിനുശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മേഖലകളിൽ നാട്ടുകാരുടെ സഹായത്തോടെ ഇന്ന് പരിശോധന വ്യാപിപ്പിക്കും. ആലത്തൂർ ഡിവൈെസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന നാല് സംഘങ്ങളാണ് പരിശോധന നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]