
പാരീസ്- ഗാസയിലെ വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രായില്‍ പ്രതിനിധി സംഘം ഫ്രഞ്ച തലസ്ഥാനമായ പരീസിലെത്തി. മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയയുടെ നേതൃത്വത്തിലുള്ള ഇസ്രായില്‍ പ്രതിനിധി സംഘമാണ് പാരീസിലെത്തിയതെന്ന് സ്കൈ ന്യൂസ് അറബിക് റിപ്പോര്‍ട്ട് ചെയ്തു.
യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായാണ് ഇസ്രായില്‍ സംഘം ചര്‍ച്ച നടത്തുന്നത്. ഇന്ന് വൈകുന്നേരെ തന്നെ കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ഏഴിന് ഇസ്രായിലിനെതിരെ നടത്തിയ ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോയ നൂറിലധികം ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയിലെ ഹമാസിനെതിരായ യുദ്ധം ഇസ്രായില്‍ രണ്ട് മാസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള നിര്‍ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, ഇസ്രായില്‍ യുദ്ധം പൂര്‍ണമായും നിര്‍ത്തണമെന്ന ആവശ്യമാണ് ഹമാസ് മുന്നോട്ടുവെച്ചിരിക്കുന്നതെന്നും ഇതില്‍ അവര്‍ ശാഠ്യം പിടിക്കുകയാമെന്നും ഇസ്രായില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചനാല് 12 റിപ്പോര്‍ട്ട് ചെയ്തു.