
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് ഫേസ് ഓഫ്. ലാലും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തിലുണ്ടാകും. മറ്റൊരു വേഷത്തില്‍ ഇന്ദ്രൻസുമുണ്ടാകും എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടൻ പൃഥ്വിരാജ് പുറത്തുവിട്ടു. സംവിധാനം നിര്‍വഹിക്കുന്നത് സജീവനാണ്.
മുകേഷും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം അയ്യര്‍ ഇൻ അറേബ്യയും ധ്യാൻ ശ്രീനിവാസന്റേതായി പ്രദര്‍ശനത്തിനെത്താനുണ്ട്. ഫെബ്രുവരി രണ്ടിനാണ് റിലീസ് ചെയ്യുക. മുകേഷും ഉർവശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായി ധ്യാൻ ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്ന അയ്യര്‍ ഇൻ അറേബ്യയില്‍ ദുര്‍ഗാ കൃഷ്ണ, ഡയാന ഹമീദ്, ഷൈൻ ടോം ചാക്കോ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവും വേഷമിടുന്നു. സംവിധാനം എം എ നിഷാദാണ്.
കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രം ഒരുങ്ങുന്നത് ഒരു ആക്ഷേപഹാസ്യമായിട്ടാണ്. സംഗീതം ആനന്ദ് മധുസൂദനനാണ്. സിദ്ധാര്‍ഥ് രാമസ്വാമിയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗാനരചന പ്രഭാ വർമ്മയ്ക്കും റഫീഖ് അഹമ്മദിനുമൊപ്പം ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരും നിര്‍വഹിക്കുന്നു. തിരക്കഥയും എം എ നിഷാദാണ്. ശബ്ദലേഖനം ജിജുമോൻ ടി ബ്രൂസ്. രാജേഷ് പി എം ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ.
വിഘ്നേഷ് വിജയകുമാറാണ് നിര്‍മാണം. ചിത്രം വെല്‍ത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. ഉള്ളടക്കത്തിന് പ്രധാന്യം നല്‍കിയുള്ള മലയാള സിനിമകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി വ്യവസായിയായ വിഘ്നേശ് വിജയകുമാര്‍. വിഘ്നേശ് വിജയകുമാറിന്റെ നിര്‍മാണത്തിലുള്ള ആദ്യ ചിത്രമാണ് അയ്യർ ഇൻ അറേബ്യ.
Last Updated Jan 28, 2024, 12:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]