
റിപ്പബ്ലിക് ദിനത്തിൽ മദ്യപിച്ച് സ്കൂളിലെത്തിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വിദ്യാഭ്യാസ വകുപ്പിന്റേതാണ് ഉത്തരവ്. പ്രിൻസിപ്പലിനെതിരെ വകുപ്പുതല അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു.
നാഗൗർ ജില്ലയിലെ പർബത്സറിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ റിപ്പബ്ലിക് ദിന പരിപാടിക്ക് മദ്യലഹരിയിലാണ് കുറ്റാരോപിതനായ പ്രിൻസിപ്പൽ അരവിന്ദ് കുമാർ എത്തിയത്. പരിപാടിയിൽ അതിഥിയായി എത്തിയ പർബത്സർ എംഎൽഎ രാംനിവാസ് ഗവാദിയ പരിപാടി അവസാനിച്ച ശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
വൈദ്യപരിശോധനയിൽ പ്രിൻസിപ്പൽ മദ്യം കഴിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് മദ്യപിച്ച് സ്കൂൾ പരിസരത്ത് വന്ന് വകുപ്പിന് കളങ്കമുണ്ടാക്കിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സ്കൂൾ പ്രിൻസിപ്പലിനെതിരെ വകുപ്പുതല അന്വേഷണം നടത്താനും ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.
Story Highlights: Rajasthan school principal suspended for reaching R-Day event in inebriated state
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]