

കൃഷ്ണൻതുരുത്ത് ദണ്ഡായുധപാണിപുരം ശ്രീ.സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നാളെ കലശോത്സവത്തിന് തുടക്കം.
സ്വന്തം ലേഖകൻ
ബ്രഹ്മമംഗലം . കൃഷ്ണൻതുരുത്ത് ദണ്ഡായുധപാണിപുരം ശ്രീ.സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ കലശോത്സവം ജനുവരി 29,30,31 തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി മുഖ്യൻ ചന്തിരൂർ അഭിജിത്ത് രതീഷ് തന്ത്രിയുടെയും മേൽശാന്തി പ്രമോദ് നാരായണൻ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടക്കും.
2024 ജനുവരി 29 തിങ്കളാഴ്ച രാവിലെ 11 മണിക്ക് അമൃതാനന്ദമയി മഠത്തിലെ പ്രധാന ശിഷ്യ നയിക്കുന്ന ആത്മീയ പ്രഭാഷണവും ദണ്ഡായുധ പാണിപുരം ശ്രീ സുബഹ്മണ്യ സ്വാമി ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ സമർപ്പണവും നടക്കും.
ജനുവരി 31 വൈകിട്ട് 5 മണിക്ക് കുന്നേ പറമ്പിൽ നിന്നും ദേവനൃത്തങ്ങൾ, വാദ്യമേളങ്ങൾ, കാവടി, ദീപ കാഴ്ചകൾ, താലപ്പൊലി തുടങ്ങിയവയുടെ അകമ്പടിയോട് കൂടി ദേവരഥ പ്രയാണം ആരംഭിക്കുന്നതാണ് എന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |