
ഗവർണർ-മുഖ്യമന്ത്രി പോരിൽ വിമർശനവുമായി കെ. മുരളീധരൻ എംപി. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ കേരളത്തിന് നാണക്കേട്. ഇരുവരുടെയും ഭാഗത്ത് തെറ്റുണ്ട്. തെരുവിൽ കസേരയിട്ടിരിക്കേണ്ട ആളല്ല ഗവർണർ. ഇനി കരിങ്കൊടി കാട്ടിയാൽ സിആർപിഎഫ് ജീവൻ രക്ഷാപ്രവർത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വളരെ മോശം കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും ഭാഗത്ത് തെറ്റുണ്ട്. ഒന്നോ രണ്ടോ തവണ പ്രതിഷേധമാകാം. നിരന്തരം കരിങ്കൊടി കാണിക്കുന്നത് തെറ്റ്. സിആർപിഎഫിനെ കേരളം ക്ഷണിച്ചുവരുത്തി. എസ്എസ്ഐക്കാരെ ഇറക്കിവിട്ട് രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും കെ മുരളീധരൻ.
ഇനി കരിങ്കൊടി കാട്ടിയാൽ സിആർപിഎഫ് ജീവൻ രക്ഷാപ്രവർത്തനം നടത്തും. ഗവർണർ തിരികെ വിളിച്ചിട്ട് കാര്യമില്ല. ഈനാംപേച്ചി പോയാൽ മരപ്പട്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: K Muraleedharan on Governor Chief Minister issue
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]