
ചെറിയ കുഞ്ഞുങ്ങൾക്ക് വരെ ടെക്നോളജിയിൽ നല്ല അറിവുള്ള കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ, ചിലപ്പോൾ അവരുടെ പിടിവാശികൾ കൈവിട്ടു പോകാറുണ്ട്. ഏതുനേരവും ഫോണിന് വേണ്ടിയും മറ്റും വാശിപിടിക്കുന്ന കുഞ്ഞുങ്ങളെ നാം കാണാറുണ്ട്. എന്നാൽ, ഇത് അതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു സംഭവമാണ്. ഐഫോൺ 15 വേണമെന്ന് പറഞ്ഞ് വാശിപിടിച്ച 11 -കാരിക്ക് വീട്ടുകാർ അത് വാങ്ങി നൽകാൻ തയ്യാറായില്ല. ഇപ്പോൾ കുട്ടി ആരോപിക്കുന്നത് അവളുടെ ജീവിതം അച്ഛനുമമ്മയും തകർത്തു കളഞ്ഞു എന്നാണ്.
ഒരു റെഡ്ഡിറ്റ് പോസ്റ്റിലാണ് കുട്ടിയുടെ അച്ഛൻ ഈ അനുഭവം പങ്കുവച്ചിരിക്കുന്നത്. അതിൽ പറയുന്നത് ഇങ്ങനെയാണ്, എനിക്ക് 11 വയസ്സുള്ള ഒരു മകളുണ്ട്. രണ്ട് വർഷം മുമ്പ് ഞങ്ങൾ അവൾക്ക് ഒരു ഫോൺ നൽകിയിരുന്നു. അത് എൻ്റെ പഴയ ഐഫോൺ 8 ആയിരുന്നു. സുഹൃത്തുക്കളെ വിളിക്കാനും മെസ്സേജ് അയക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനുമാണ് അവളത് ഉപയോഗിച്ചു കൊണ്ടിരുന്നത്.
എന്നാൽ, അവളുടെ ഫോൺ പഴയതായി, അവളുടെ സുഹൃത്തുക്കൾക്കെല്ലാം പുതിയ ഫോണുണ്ട്. അതുകൊണ്ട് തനിക്കും ഒരു പുതിയ ഫോൺ വേണം എന്നാണ് അവളിപ്പോൾ പറയുന്നത്. 600 ഡോളറും നല്ല ക്യാമറ/ബാറ്ററി ലൈഫും ഉള്ളതിനാൽ തന്നെ iphone 13 ഒരു നല്ല ഓപ്ഷനായിരിക്കുമെന്ന് ഞാൻ കരുതി. പക്ഷേ, തനിക്ക് വേണ്ടത് ഐഫോൺ 15 പ്രോ മാക്സ് ആണെന്നാണ് അവള് പറയുന്നത്. എന്റെ മകൾ ഗെയിം കളിക്കാറുണ്ട്. അതിന് നല്ലത് ഇതാണ് എന്ന് അവൾ കരുതുന്നത്. ഐഫോൺ 13 വാങ്ങിത്തരാമെന്ന് പറഞ്ഞിട്ടും അവൾ ഐഫോൺ 15 പ്രോ മാക്സിൽ ഉറച്ചു നിൽക്കുകയാണ്.
ഇത് പണം വെറുതെ പാഴാക്കുന്നതിന് തുല്യമാണ് എന്ന് ഞാൻ കരുതുന്നു. എന്നാൽ, മകളെന്നോട് ദേഷ്യപ്പെടുകയാണ്. ഞാനവളുടെ ജീവിതം നശിപ്പിക്കുന്നു എന്നാണ് അവൾ പറയുന്നത്. അവളുടെ ഏറ്റവും അടുത്ത സുഹൃത്തിന് ഐഫോൺ 15 പ്രോ മാക്സുണ്ടെന്നും അവൾ പറയുന്നു.
by in
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. കുട്ടികൾ എപ്പോഴും നമ്മെ കുറ്റപ്പെടുത്തും. ജീവിതം തകർത്തു, നിങ്ങൾക്കെന്നോട് സ്നേഹമില്ല എന്നൊക്കെ പറയും. ഇതെല്ലാം വളരെ സാധാരണമാണ് എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്.
നിങ്ങൾക്കെന്താണ് തോന്നുന്നത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jan 28, 2024, 11:24 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]