

പുഴ, റോഡ്, പുറമ്പോക്കു ഭൂമി എന്നിവ കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടി ; ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ; ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍
സ്വന്തം ലേഖകൻ
കൊച്ചി: ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി. പുഴ, റോഡ്, പുറമ്പോക്കു ഭൂമി എന്നിവ കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെയാണ് നടപടി. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.
2022 ബിജെപി പ്രാദേശിക നേതൃത്വം മേഖലയിലെ രണ്ട് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടറോട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 56 ഓളം കയ്യേറ്റങ്ങള്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പന്നിയാര്‍ പുഴയോട് ചേര്‍ന്ന് നിരവധി കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഇതില്‍ റോഡ്, പുഴ, പുറമ്പോക്ക് ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെയാണ് കോടതി ഉത്തരവ്. വ്യാപാര സ്ഥാപനങ്ങളും വീടുകളും അടക്കം നിരവധി കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]