

റോഡപകടത്തെ കുറിച്ച് ഒരാഴ്ച മുന്‍പ് പരാതി നൽകി ; കന്യാസ്ത്രീ അതേസ്ഥലത്ത് ബസിടിച്ച് മരിച്ചു ; നടപടിയാകും മുന്‍പ് അതേ സ്ഥലത്ത് സിസ്റ്ററിന്റെ ജീവന് പൊലിഞ്ഞതിന്റെ വേദനയിൽ നാട്
സ്വന്തം ലേഖകൻ
കണ്ണൂര്‍ : കണ്ണൂരില്‍ റോഡപകടം കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് പരാതി നല്കിയ കന്യാസ്ത്രീ, അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായിരുന്ന സിസ്റ്റര്‍ സൗമ്യയാണ് (58)മരിച്ചത്.
മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചതാണ് സിസ്റ്റര്‍ സൗമ്യയുടെ ജീവനെടുത്തതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് അപകടം നടന്നയിടത്ത് പൊലീസ് ഒരു ബാരിക്കേഡ് സ്ഥാപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തൊട്ടടുത്ത പളളിയിലേക്ക് പോകാന്‍ കോണ്‍വെന്റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ചത്. കോണ്‍വെന്റും സ്കൂളുമുളള ഭാഗത്ത് അപകടങ്ങള്‍ പതിവായിരുന്നു. വേഗ നിയന്ത്രണ സംവിധാനമില്ല. സീബ്രാ ലൈനും മുന്നറിയിപ്പ് ബോര്‍ഡുകളുമില്ല.
കുട്ടികളുടെ കൂടി സുരക്ഷയെ കരുതി സ്കൂള്‍ മാനേജര്‍ കൂടിയായ സിസ്റ്റര്‍ സൗമ്യ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുമ്പാണ് പരാതി നല്‍കിയത്. നടപടിയാകും മുന്‍പ് അതേ സ്ഥലത്ത് അവരുടെ ജീവന് പൊലിഞ്ഞതിന്റെ വേദനയിലാണ് നാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]