
ബ്രിസ്ബേന്‍: ഓസ്ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ആവേഷകരമായ അന്ത്യത്തിലേക്ക്. രണ്ട് ദിവസവും എട്ട് വിക്കറ്റും കയ്യിലിരിക്കെ ഓസ്ട്രേലിയക്ക് ജയിക്കാന്‍ വേണ്ടത് 156 റണ്‍സ്. സ്റ്റീവന്‍ സ്മിത്ത് (33), കാമറോണ്‍ ഗ്രീന്‍ (9) എന്നിവരാണ് ക്രീസില്‍. അല്‍സാരി ജോസഫ്, ജസ്റ്റിന് ഗ്രീവ്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് 311, 193 & ഓസ്ട്രേലിയ 289/9 ഡി, 60/2. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 1-0ത്തിന് മുന്നിലാണിപ്പോള്‍.
ഉസ്മാന് ഖവാജ (10), മര്‍നസ് ലബുഷെയ്ന് (5) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഖവാജയെ, അല്‍സാരി വിക്കറ്റ് കീപ്പര്‍ ജോഷ്വാ ഡി സില്‍വയുടെ കൈകളിലെത്തിച്ചു. ലബുഷെയ്നെ ഗ്രീവ്സിന്റെ പന്തില്‍ കെവിന് സില്ക്ലെയറുടെ കൈകളിലെത്തിക്കുകയായിരുന്നു. നാലാം ദിനം തുടക്കത്തില്‍ തന്നെ സ്മിത്തിനേയും ഗ്രീനിനേയും പുരത്താക്കാനായാല് വിന്‍ഡീസിന് പ്രതീക്ഷയേറും. രണ്ടാം ഇന്നിംഗ്സില്‍ കിര്‍ക്ക് മെക്കന്‍സിയുടെ (41) ഇന്നിംഗ്സാണ് വിന്‍ഡീസിന് തുണയായത്. അലിക് അതനാസെ (35), ഗ്രീവ്സ് (33), കെവം ഹോഡ്ഗെ (29) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു.
ടാഗ്നരെയ്ന് ചന്ദര്‍പോളിനെ (4) തുടക്കത്തില്‍ തന്നെ വിന്‍ഡീസിന് നഷ്ടമായി. ക്രെയ്ഗ് ബ്രാത്വെയ്റ്റിനും (16) കാര്യമായൊന്നും ചെയ്യാനായില്ല. ജോഷ്വ ഡിസില്‍വ (7), അല്‍സാരി (0), കെമര്‍ റോച്ച് (1) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഷമര്‍ ജോസഫ് (3) മിച്ചര്‍ സ്റ്റാര്‍ക്കിന്റെ യോര്‍ക്കറില്‍ പരിക്കേറ്റ് റിട്ടയേര്‍ഡ് ഔട്ടായി. കെവിന് സിന്‍ക്ലയര്‍ (14) പുറത്താവാതെ നിന്നു.
നേരത്തെ, വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 311നെതിരെ ഓസ്ട്രേലിയ 289 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഉസ്മാന് ഖവാജ (75, അലക്സ് ക്യാരി (65), പാറ്റ് കമ്മിന്‍സ് ( പുറത്താവാതെ 64) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. സ്മിത്ത് (6), ലബുഷെയ്ന് (3), ഗ്രീന്‍ (8), ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാര്‍ഷ് (21) എന്നിവര്‍ക്ക് തിളങ്ങാനായിരുന്നില്ല. സ്റ്റാര്‍ക്ക് (2), നതാന്‍ ലിയോണ്‍ (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അല്‍സാരി നാല് വിക്കറ്റ് വീഴ്ത്തി. കെമര്‍ റോച്ചിന് മൂന്ന് വിക്കറ്റുണ്ട്. ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത് ജോഷ്വാ ഡി സില്‍വ (79), കോവം ഹോഡ്ജെ (71) സിന്‍ക്ലെയര്‍ (50) എന്നിവരാണ് തിളങ്ങിയത്. സ്റ്റാര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]