
ജിദ്ദ- നഗരത്തിലെ സാംസ്കാരിക പരിപാടികളിലെ നിറസാന്നിധ്യമായിരുന്ന പ്രശസ്തയായ മലയാളി നൃത്താധ്യാപിക ഫെയ്സ്ബുക്കിലൂടെ നടത്തിയ വര്‍ഗീയ പരാമര്‍ശം ജിദ്ദ മലയാളി പ്രവാസി സമൂഹത്തിന് നടുക്കമായി. സമൂഹമാധ്യമങ്ങളില്‍ ഇതേക്കുറിച്ച രോഷവും സങ്കടവും പുകയുകയാണ്. അധ്യാപികയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തില്‍ ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം പങ്കുവെച്ച് ജിദ്ദയിലെ മുന്നൃത്താധ്യാപികയായ പ്രസീത മനോജ് ഇട്ട ജയ്ശ്രീറാം എന്ന പോസ്റ്റാണ് വിവാദമായത്. ഇതിന്റെ കമന്റ് ബോക്സിലെത്തിയ ചില പ്രവാസികള്‍ അധ്യാപികയെ വിമര്‍ശിച്ചതോടെയാണ് വിവാദത്തിന് തുടക്കം. പ്രവാസം അവസാനിപ്പിച്ച് ഇപ്പോള്‍ മലപ്പുറത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഇവര്‍.
വിമര്‍ശനങ്ങള്‍ക്ക് മറുപടിയും അതിന് മറുപടിയുമായി രംഗം കൊഴുത്തതോടെയാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ജിദ്ദയില്‍ തന്റെ മകന്റെ സഹപാഠികള്‍ മതപരമായ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയ അധ്യാപിക ദാഹിച്ചരണ്ട മലയാളി മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് വെള്ളം കൊടുത്തപ്പോള്‍ നീ ഹിന്ദുവാണ് എന്ന് പറഞ്ഞ് അവര്‍ തുപ്പിക്കളഞ്ഞ അനുഭവമുണ്ട് എന്നും വിശദീകരിച്ചു. ഇതോടെ അധ്യാപികക്കെതിരെ രോഷം പുകയുകയായിരുന്നു.
പിന്നീട് സംഘ് പ്രൊഫൈലുകളില്‍നിന്ന് കൂട്ടമായെത്തി വര്‍ഗീയ പരാമര്‍ശങ്ങള്‍ രൂക്ഷമായി. മറുപടിയുമായി ജിദ്ദയിലെ ചിലരും അണിനിരന്നതോടെ അധ്യാപിക കമന്റ് ബോക്സ് അടച്ചു. ഇതോടെ സ്വന്തം പ്രൊഫൈലുകളിലായി വിമര്‍ശം. തനിക്കുണ്ടായ അനുഭവം മാത്രമാണ് താനെഴുതിയതെന്നും അത് മനസ്സിലാക്കുന്നതിന് പകരം തന്നെ അവഹേളിക്കുകയുമാണെന്ന് പ്രസീത പറയുന്നു.
ജിദ്ദയിലെ ഒട്ടുമിക്ക സാംസ്കാരിക പരിപാടികള്‍ക്കും നൃത്തരൂപങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധേയപങ്കുവഹിച്ച പ്രസീത മനോജ് ഇത്തരമൊരു വിവാദത്തില്‍ ചെന്നുപെട്ടതാണ് പ്രവാസി മലയാളികളെ അത്ഭുതത്തിലാക്കിയത്. യുവനടി മാളവികയുടെ അമ്മയായ പ്രസീതയെ അനുകൂലിച്ച് പ്രവാസ ലോകത്തെ സംഘ് പ്രൊഫൈലുകള്‍കൂടി രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്. തനിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായപ്പോള്‍ ജിദ്ദയിലെ സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ മലയാളികളാരും പ്രതികരിച്ചില്ല എന്നും പ്രസീത പറയുന്നു. സ്കൂളിലെ വിദ്യാര്‍ഥികളില്‍നിന്ന് തിക്താനുഭവമുണ്ടായെങ്കില് സ്കൂള്‍ അധികൃതരോടോ കോണ്‍സുലേറ്റിലോ എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും താന്‍ ഏറെ സഹകരിക്കുന്ന ജിദ്ദയിലെ സാംസ്കാരിക പ്രമുഖരോടെങ്കിലും ഇതേക്കുറിച്ച് പറയാമായിരുന്നല്ലോ എന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
പ്രസീത സ്വന്തം പേജിലാണ് ശ്രീരാമ ഫോട്ടോ ഷെയര്‍ ചെയ്തതെന്നും അത് അവരുടെ ഇഷ്ടവും അവകാശവുമാണെന്നും ആ പോസ്റ്റിനു താഴെ മതനിരപേക്ഷ ജിദ്ദ പ്രവാസികള്‍ എല്ലാം കൂടെ അഴിഞ്ഞാടുന്ന അവസ്ഥയാണ് ഉണ്ടായതെന്നും പ്രസീതയെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റില്‍ പറയുന്നു. അതിനു സഹികെട്ട് അവര്‍ കൊടുത്ത മറുപടികള്‍ മുസ്ലിം വിരുദ്ധതയായും സൗദി വിരുദ്ധതയായും ചിത്രീകരിക്കുകയാണെന്നും അവര്‍ പറയുന്നു.
നല്ലവരായ സൗദികളും മറ്റു അറബ് വംശജരും ആരുടെയും ജാതി നോക്കാറില്ല. അവര്‍ക്കു ഇന്ത്യക്കാര്‍ എല്ലാവരും ഹിന്ദികള്‍ മാത്രമാണ്, ലെവി അടച്ച് ഇവിടെ കഴിയുന്ന എല്ലാവരും ഒരുപോലെയാണെന്നും നാട്ടിലേക്ക് പോയാല്‍ ഒരു സുരക്ഷിത ഇടമുണ്ടെന്നും ഇത് ആരുടേയും അമ്മായി വീടല്ലെന്നും ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അനാവശ്യമായ വിവാദം അവസാനിപ്പിക്കണമെന്നും അന്യരാജ്യത്ത് വര്‍ഗീയതയുടെ പേരില്‍ പരസ്പരം വഴക്കടിക്കുന്നത് ആരോഗ്യകരമല്ലെന്നുമാണ് ഇതേക്കുറിച്ച് ജിദ്ദയിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും അവര്‍ പറഞ്ഞു.