
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി – രാജ്യത്തെ മികച്ച 10 പോലീസ് സ്റ്റേഷനുകളിൽ ഒന്നായി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ സേവനം വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ ഏറ്റവും മികച്ച ഒൻപതാമത്തെ സ്റ്റേഷനായി കുറ്റിപ്പുറത്തെ തെരഞ്ഞെടുത്തത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17,000-ത്തിൽപരം അപേക്ഷകളിൽ നിന്നാണ് കുറ്റിപ്പുറത്തിന് ഈ നേട്ടം സ്വന്തമായത്. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും കുറ്റിപ്പുറം പോലീസ് സ്റ്റേഷനാണ്.
പോയവർഷം രജിസ്റ്റർ ചെയ്ത പരാതികൾ, കേസ് തീർപ്പാക്കൽ, സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കൽ, കേസുകളുടെ എണ്ണം, സ്ത്രികൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ പരിഹരിക്കൽ തുടങ്ങിയ വിവിധ വിഷയങ്ങൾ പരിഗണിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഫെബ്രുവരി ആറിന് നടക്കുന്ന ചടങ്ങിൽ സ്റ്റേഷൻ അധികൃതർക്ക് ബഹുമതി പത്രം കൈമാറും.