കാൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയ ഓൾ വി ഇമേജിൻ ആസ് ലൈറ്റ് ഒടിടിയിൽ എത്തുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. 2025 ജനുവരി മൂന്നിന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം നവംബർ 22ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്തത് കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ചിത്രം ഐ.എഫ്.എഫ്.കെയിലും പ്രദർശിപ്പിച്ചിരുന്നു. ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിലും ചിത്രം ഇടം നേടി. ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമ്മാണ സംരംഭമായ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് ആൻജ് ചീല്, അനദർ ബെർത്ത് എന്നീ ബാനറുകൾ ചേർന്നാണ്. അതേസമയം ഓൾ വി ഇമേജിൻ ആസ് ലൈറ്റിന് ഗോൾഡൻ ഗ്ലോമിൽ രണ്ടു നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. മികച്ച സംവിധാനം (പായൽ കപാഡിയ), മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം എന്നിവയിലാണ് നോമിനേഷനുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]