സന: യെമനിലെ വിമാനത്താവളത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. എക്സിലൂടെയാണ് അദ്ദേഹം വിവരം പങ്കുവച്ചത്. വിമാനത്തിൽ കയറാൻ തയ്യാറെടുക്കുന്നതിനിടെ സമീപത്തായാണ് ആക്രമണം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. യുഎൻ വിമാനത്തിലെ ഒരു ജീവനക്കാരന് പരിക്കേറ്റതായും ഗെബ്രിയേസസ് അറിയിച്ചു.
‘രണ്ട് മണിക്കൂർ മുൻപാണ് ഞങ്ങൾ സനയിലെ വിമാനത്താവളത്തിൽ യാത്രയ്ക്കായി എത്തിയത്. അപ്പോഴാണ് വിമാനത്താവളത്തിൽ വ്യോമാക്രമണം നടന്നത്. ഞങ്ങൾ സഞ്ചരിക്കേണ്ടിയിരുന്ന വിമാനത്തിലെ ഒരു ജീവനക്കാരന് പരിക്കേറ്റു. ആക്രമണത്തിൽ വിമാനത്താവളത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. റൺവേയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഞങ്ങൾ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് ഏതാനും മീറ്ററുകൾക്കൾക്ക് അകലെയാണ് ആക്രണം നടന്നത്’- അദ്ദേഹം എക്സിൽ കുറിച്ചു.
അതേസമയം, സംഭവത്തിൽ ഇസ്രായേൽ സൈന്യവും പ്രതികരിച്ചിട്ടുണ്ട്. യെമനിലെ ഹൂതി വിമതർ സനയിലെ അന്താരാഷ്ട്ര വിമാനത്താവളവും പവർ സ്റ്റേഷനുകളും തുറമുഖങ്ങളും ആക്രമിച്ച് ഇറാനിയൻ ആയുധങ്ങൾ കടത്താനും ഇറാനിയൻ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കാൻ ശ്രമിച്ചതുമാണ്. കഴിഞ്ഞ ആഴ്ച നടന്ന ബോംബാക്രമണത്തിൽ സനയിലും ഹൊദൈഡയിലുമായി ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യെമനിലെ ഹൂതികളെയും യുഎസ് സൈന്യം ലക്ഷ്യമിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]