മെൽബൺ: അഡ്ലെയ്ഡിലും ബ്രിസ്ബെയ്നിലും സംഭവിച്ചത് തന്നെ മെൽബണിലും. 474 എന്ന കരുത്തുറ്റ സ്കോർ നേടിയ ഓസീസിന് മറുപടിയുമായിറങ്ങിയ ഇന്ത്യ ബാറ്റിംഗിൽ തകർന്നടിയുകയാണ്. 153ന് രണ്ട് എന്ന ശക്തമായ നിലയിൽ നിന്നും 159ന് അഞ്ച് എന്ന വൻ തകർച്ചയിലേക്കാണ് ഇന്ത്യ വീണത്. രണ്ടാം ദിനം കളിനിർത്തുമ്പോൾ 46 ഓവറിൽ ഇന്ത്യ 164ന് അഞ്ച് എന്ന നിലയിലാണ്. നാല് റൺസ് വീതമെടുത്ത ജഡേജയും പന്തുമാണ് ക്രീസിൽ.
മുൻ ഇന്ത്യൻ നായകനും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ ദിവസങ്ങൾക്ക് മുൻപ് ഋഷഭ് പന്തിന് നൽകിയ ഉപദേശം ഇന്ത്യയിലെ ഓരോ ബാറ്റർമാരും ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് തെളിയിക്കുന്നതാണ് അവസാന മണിക്കൂറിൽ ഇന്ന് ഇന്ത്യയുടെ തകർച്ച. ‘ആദ്യത്തെ അരമണിക്കൂർ ഒന്ന് ക്ഷമിക്ക്, സാഹചര്യങ്ങളെ ബഹുമാനിക്ക് പൊന്നു പന്തേ’ എന്നാണ് ഗവാസ്കർ അന്ന് ഓർമ്മിപ്പിച്ചത്.
ഇന്ത്യക്കായി ഓപ്പണർ യശസ്വി ജെയ്സ്വാൾ അർദ്ധ സെഞ്ച്വറി നേടിയപ്പോൾ മറ്റാരും മികച്ച സ്കോർ കണ്ടെത്തിയില്ല. 118 പന്തുകളിൽ 82 റൺസുമായി ജെയ്സ്വാൾ റൺഔട്ട് ആകുകയായിരുന്നു. ടീം സ്കോർ 153ൽ നിൽക്കെ ഓസീസ് നായകൻ കമ്മിൻസ് തന്നെയാണ് ജെയ്സ്വാളിനെ റൺഔട്ട് ആക്കിയത്. കമ്മിൻസും സ്കോട്ട് ബോളണ്ടും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നായകൻ രോഹിത്ത് ശർമ്മ (3), കെ എൽ രാഹുൽ (24), കൊഹ്ലി (36), നൈറ്റ്വാച്ച്മാനായിറങ്ങിയ ആകാശ് ദീപ് (0) എന്നിവരാണ് പുറത്തായ മറ്റുള്ള ബാറ്റർമാർ. നേരത്തെ 311ന് ആറ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്കായി സ്റ്റീവ് സ്മിത്ത് നാലാം ടെസ്റ്റിലും സെഞ്ച്വറി നേടി. 167 പന്തുകൾ നേരിട്ട സ്മിത്ത് തന്റെ ടെസ്റ്റ് കരിയറിൽ 34-ാം സെഞ്ച്വറി നേടുകയായിരുന്നു. 197 പന്തിൽ 140 റൺസ് നേടിയാണ് സ്മിത്ത് പുറത്തായത്. നായകൻ കമ്മിൻസ് 49 റൺസ് നേടി. ഇന്ത്യയ്ക്കായി മികച്ച ഫോമിൽ തുടരുന്ന ബുംറ 99 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടി. ജഡേജ മൂന്നും ആകാശ് ദീപ് രണ്ടും വാഷിംഗ്ടൺ സുന്ദർ ഒന്നും വിക്കറ്റ് നേടി.