
.news-body p a {width: auto;float: none;} കൊച്ചി: വയനാട് ദുരിതബാധിതർക്കായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകൾ നൽകിയ ഹർജി തള്ളി. ഹാരിസൺ മലയാളം ലിമിറ്റഡ്, എൽസ്റ്റോൺ ടീ എസ്റ്റേറ്റ് എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
നാളെ മുതൽ ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വയനാട് ദുരിതബാധിതർക്കായി ഒരു ടൗൺഷിപ്പ് ഒരുക്കാൻ സർക്കാർ നീങ്ങുന്നതിനിടെയാണ് അതിനെതിരെ ഉടമകൾ ഹർജി നൽകിയത്.
ഇതിന്റെ വിശദമായ വാദം കഴിഞ്ഞ നവംബർ 26ന് പൂർത്തിയായി. ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ ബെഞ്ച് ഇന്ന് രാവിലെയാണ് ഉത്തരവിട്ടത്.
നിലവിൽ ഹാരിസൺ മലയാളം ലിമിറ്റഡ്, എൽസ്റ്റോൺ ടീ എസ്റ്റേറ്റ് എന്നിവരുടെ കൈവശമുള്ള ഭൂമി സർക്കാരിന് നിയമതടസമില്ലാതെ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില വ്യവസ്ഥകളും കോടതി അറിയിച്ചു.
2013ലെ ലാൻഡ് അക്വിസിഷൻ നിയമപ്രകാരം കമ്പനി ഉടമകൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണം. തടസമുണ്ടെങ്കിൽ കമ്പനികൾക്ക് നിയമപരമായി മുന്നോട്ടുപോകാം.
സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്താനെത്തുമ്പോൾ തടസം നിൽക്കരുത്, വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കണമെന്നും കമ്പനി ഉടമകൾക്കും നിർദേശം നൽകി.
ഭൂമി പൂർണമായും ഏറ്റെടുക്കുന്നതിന് മുമ്പ് നഷ്ടപരിഹാരം തുക പൂർണമായും നൽകിയിരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സർക്കാരിനും ദുരന്തബാധിതകർക്കും വളരെയേറെ ആശ്വാസം നൽകുന്നതാണ് ഹൈക്കോടതിയുടെ നടപടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]