ഗുവാഹത്തി: യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. ഗുവാഹത്തിയിലെ ലേറ്റ് ഗേറ്റ് ഏരിയയിൽ വച്ച് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മൗസുമി ഗൊഗോയ് എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആക്രമണത്തിന് ശേഷം സ്വയം കുത്തിപ്പരിക്കേൽപ്പിച്ച ഭൂപൻ ദാസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ പുറത്തേക്ക് പോകാൻ ഓൺലൈനിലൂടെ യുവതി ടാക്സി ബുക്ക് ചെയ്തിരുന്നു വാഹനത്തിനായി മൗസുമി വീടിന് പുറത്ത് കാത്ത് നിൽക്കുമ്പോഴായിരുന്നു യുവാവ് ആക്രമിച്ചത്. മറ്റൊരു കാറിലെത്തിയ ഭൂപൻ ദാസ് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന രക്ഷപ്പെട്ട യുവാവിനെ പിന്നീട് ഹൗസിംഗ് കോംപ്ലക്സ് ഏരിയയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ സ്വയം കുത്തിപ്പരിക്കേൽപ്പിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ കഴുത്തിലും വയറിലും കൈയിലും ഗുരുതര മുറിവുകളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
കൊല്ലപ്പെട്ട മൗസുമിയും ഭൂപനും തമ്മിൽ നേരത്തേ പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് മൗസുമി ഗൊഗോയ് നേരത്തേ ഗുവാഹത്തിയിലെ പാൻ ബസാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഭൂപൻ ഇതിനു മുൻപും യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]