ന്യൂഡൽഹി: വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്രയ്ക്കെതിരെ ബിജെപി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിക്കുന്നതിന് 28 മിനിട്ട് മുൻപ് ഫേസ്ബുക്കിലൂടെ റോബർട്ട് വദ്ര അന്ത്യാഞ്ജലി അർപ്പിക്കുന്ന പോസ്റ്റിട്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. ആശുപത്രി പ്രസ്താവന പ്രകാരം മൻമോഹൻ സിംഗിന്റെ മരണം സംഭവിച്ചത് 9.51നാണ്. ഗാന്ധി കുടുംബത്തെ പതിറ്റാണ്ടുകൾ സേവിച്ചതിനുള്ള പ്രതിഫലമാണോ ഇതെന്നും അമിത് മാളവ്യ ചോദിച്ചു. ഗാന്ധി കുടുംബത്തിൽ നിന്ന് കൂടുതൽ ബഹുമാനം മൻമോഹൻ സിംഗ് അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ രാജ്യത്തെ നിരവധി നേതാക്കളാണ് പങ്കുച്ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ സമുന്നതരായ നേതാക്കളിൽ ഒരാളായിരുന്നു മൻമോഹൻ സിംഗെന്നായിരുന്നു മോദി പറഞ്ഞത്. ‘പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമായിരുന്നു’- മോദി കൂട്ടിച്ചേർത്തു.
ഇന്ന് പുലർച്ചയോടെ തലസ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുർ ഖർഗെയും കെ സി വേണുഗോപാൽ എംപിയുമടക്കമുളള നേതാക്കൾ മൻമോഹൻ സിംഗിന്റെ വീട്ടിലെത്തി ആദമരമർപ്പിച്ചു. ഡൽഹിയിലുളള സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു. വിദേശത്തുള്ള മകൾ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്കാരം നടത്തും. ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനത്തും പൊതുദർശനമുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]