കട്ടപ്പന: നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിൽ പഴകിയ ഇറച്ചി പിടികൂടി. ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന കൊട്ടാരം ഫ്രഷ് മാർട്ടിൽനിന്ന് 10 കിലോയിലേറെ പോത്തിറച്ചിയും പന്നിയിറച്ചിയും പിടിച്ചെടുത്ത് നശിപ്പിച്ചു.
ക്രിസ്മസിനോടനുബന്ധിച്ച് വിൽപ്പനയ്ക്കെത്തിച്ച ഇറച്ചിക്ക് മൂന്നുദിവസത്തെ പഴക്കമുണ്ട്. കടയിൽ മത്സ്യവ്യാപാരത്തിന് മാത്രമേ നഗരസഭയുടെ അനുമതിയുള്ളൂ.
എന്നാൽ അനധികൃതമായി മാംസവും വിൽപ്പന നടത്തിവന്നതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഉടമയിൽനിന്ന് പിഴ ഈടാക്കി. വരുംദിവസങ്ങളിൽ പരിശോധന തുടരും.