

മദ്യലഹരിയില്‍ ചികിത്സയ്ക്കെത്തിയ യുവാക്കള്‍ ഡോക്ടറേയും നഴ്സിനെയും ആക്രമിച്ച കേസ് ;മൂന്നുപേര്‍ റിമാന്റില്‍, ഒരാൾ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍.
സ്വന്തം ലേഖിക.
എടത്വ :മദ്യലഹരിയില്‍ ചികിത്സയ്ക്കെത്തിയ യുവാക്കള്‍ ഡോക്ടറിനും നഴ്സിനും നേരേ കൈയ്യേറ്റം നടത്തി. മൂന്നുപേര്‍ റിമാന്റില്‍.
ഒരാള്‍ നിരീക്ഷണത്തില്‍. കോയില്‍മുക്ക് മീനത്തേരില്‍ വീട്ടില്‍ ടിജോ (40), കോയില്‍മുക്ക് പുത്തന്‍പറമ്പില്‍ വിനയന് (46), കോഴിമുക്ക് പത്തില്‍ച്ചിറ ഷാജിമോന്‍ ജോസഫ് (53) എന്നിവരാണ് റിമാന്‍ഡിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പട്ടാളക്കാരനായ എടത്വാ മാങ്കോട്ടച്ചിറ ഷൈജു (37) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍.
ക്രിസ്മസ് തലേന്ന് രാത്രി പച്ച ലൂര്‍ദ്മാതാ ആശുപത്രിയില്‍ വെച്ചാണ് സംഭവം.
മിലിട്ടറിയില്നിന്ന് ലീവിന് നാട്ടിലെത്തിയ ഷൈജുവും സുഹൃത്തുക്കളും മദ്യപിക്കുന്നതിനിടെ ബീയര്‍ കുപ്പി പൊട്ടി ഷൈജുവിന്റെ കൈയ്ക്ക് സാരമായി പരുക്കേറ്റു. ഇയാളുമായി മറ്റു പ്രതികള്‍ എടത്വാ സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും പരുക്ക് രൂക്ഷമായതിനാല്‍ ആശുപത്രിഅധികൃതര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശം നല്കി. ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് ഓട്ടോയില്‍ പുറപ്പെട്ട ഇവര്‍ പച്ച ആശുപത്രിയില്‍ ചികിത്സ തേടി.
ഡോക്ടര്‍ ഇയാളുടെ മുറിവ് തുന്നിക്കെട്ടിയെങ്കിലും കൂടുതല്‍ ചികിത്സയ്ക്കായി വണ്ടാനം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. ഇതിനിടെ മുറിവ് പറ്റിയ ഷൈജുവും സുഹൃത്തുക്കളും ആംബുലന്‍സ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബഹളം വയ്ക്കുകയും ഡോക്ടറിനെയും നഴ്സിനെയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ആശുപത്രി ഉപകരണങ്ങള്‍ക്ക് നശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ഷൈജുവിനെ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ്ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രി അധിക്യതരുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ മൂന്ന് പ്രതികളെ പിടികൂടി റിമാന്‍ഡ് ചെയ്തു. ഷൈജു പോലീസ് നിരീക്ഷണത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]