
യു.ഡി.എഫ് നടത്തിയ കുറ്റവിചാരണ സദസ്സില്‍ 100-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഒരു സമരം നടത്താന്‍ പ്രതിപക്ഷത്തിന് ആയില്ല. യഥാര്‍ത്ഥത്തില്‍ പ്രത്യേക സ്ക്വാഡ് രൂപികരിച്ചാണ് പ്രതിപക്ഷം നവകേരള സദസ്സിനെതിരെ സമരത്തിനിറങ്ങിയത്.
Read Also :
നവകേരള സദസ് സര്‍ക്കാര്‍ പരിപാടിയാണ്. വികസനമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും പരിപാടിയില്‍ പ്രതിപക്ഷം പങ്കെടുക്കുകയാണ് വേണ്ടിയിരുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. 136 വേദിയിലാണ് നവകേരള സദസ്സ് നടന്നത്. 28 പ്രഭാത ചര്‍ച്ചയും 29 വാര്‍ത്താ സമ്മേളനവും നടത്തി.
ആറ് ലക്ഷം പരാതികളാണ് ലഭിച്ചത്. ഈ പരാതികള്‍ എല്ലാം പരിഹരിക്കും. തങ്ങളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് അഴിമതി അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights: V Sivankutty against UDF
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]