
ആഡംബരക്കപ്പലുകൾ എല്ലാവർക്കും കൗതുകമുള്ള കാര്യമാണ്. ഇന്ന് അനേകം ആളുകൾ ആഡംബരക്കപ്പലുകളിലെ യാത്രകൾ ആസ്വദിക്കുന്നുണ്ട്. എന്തിനേറെ, വിദേശത്ത് വീട് വിറ്റ് വരെ ആഡംബരക്കപ്പലിൽ യാത്രക്കിറങ്ങിയവരുണ്ട്. കടലിൽ കൂടി ലക്ഷൂറിയസായിട്ടുള്ള യാത്ര. പല ദേശങ്ങൾ. ആഹാ എന്തടിപൊളിയായിരിക്കും അല്ലേ? എന്നാൽ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ കപ്പലുകളിലെ മാലിന്യങ്ങളെല്ലാം എന്താണ് ചെയ്യുക എന്ന്?
അവ അപ്പാടെ കടലിലേക്ക് വലിച്ചെറിയുമെന്നോ തള്ളുമെന്നോ കരുതണ്ട. ഈ മാലിന്യങ്ങൾ കളയുന്നതിന് വേണ്ടി വളരെ വേറിട്ട ഒരു മാർഗമാണ് കപ്പലുകളിൽ അവലംബിക്കുന്നത്. നമുക്കറിയാം കപ്പലുകളിൽ ടോയ്ലെറ്റുകളിൽ നിന്നും പോകുന്ന മാലിന്യമുണ്ട്. അതുപോലെ തന്നെ ഭക്ഷണാവശിഷ്ടങ്ങളും മറ്റുമായ മാലിന്യങ്ങളും ഉണ്ട്. അതും കുറച്ചൊന്നുമല്ല ഈ കൂറ്റൻ ആഡംബരക്കപ്പലുകളിലെ മാലിന്യം.
ടോയ്ലെറ്റുകളിൽ നിന്നും സിങ്കുകളിൽ നിന്നും, കുളിമുറികളിൽ നിന്നും ഒക്കെയുള്ള മലിനജലം കടലിലേക്ക് ഒഴുക്കി വിട്ടാൽ എന്തായിരിക്കും അവസ്ഥ അല്ലേ? കടൽ മലിനമാകാൻ മറ്റൊന്നും വേണ്ട. അപ്പോൾ പിന്നെ എങ്ങനെയാവും ക്രൂയിസ് കപ്പലുകളിലെ മാലിന്യങ്ങൾ കളയുക? അതിനെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
അതിൽ പറയുന്നത്, ആദ്യം ചെയ്യുന്നത് ഈ മലിനജലം തരംതിരിക്കുകയാണ് ചെയ്യുക എന്നാണ്. അതിൽ തന്നെ ആദ്യത്തേത് കക്കൂസ് മാലിന്യമാണ്. രണ്ടാമത്തേത് മറ്റ് സ്രോതസ്സുകളിൽ നിന്നുമുള്ള മലിനജലവും. പിന്നീട്, ഇത് മറ്റൊരു ടാങ്കിലേക്ക് മാറ്റുന്നു. അവിടെവച്ച് ആ മലിനജലം ഫിൽട്ടർ ചെയ്യപ്പെടുന്നു. അതിൽ നിന്നും ഖരമാലിന്യങ്ങൾ വേർതിരിക്കുന്നു. ശുദ്ധീകരിച്ച ജലം പിന്നീട് കടലിലേക്ക് ഒഴുക്കിവിടുന്നു. ഇതുവഴി സമുദ്രത്തിലുണ്ടാകുന്ന മലിനീകരണം തടയുന്നു എന്നാണ് വീഡിയോയിൽ പറയുന്നത്.
രണ്ടരമില്ല്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Dec 26, 2023, 7:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]