

കോട്ടയം മള്ളിയൂര്‍ ക്ഷേത്രത്തിനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓമല്ലൂര്‍ സ്വദേശിയായ യുവതി മരിച്ചു; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ബന്ധുവീട്ടില്‍ പോയി മടങ്ങും വഴിയാണ് അപകടം
സ്വന്തം ലേഖകൻ
കടുത്തുരുത്തി: റോഡരികില്‍ കിടന്ന കല്ലില്‍ കയറിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരി മരിച്ചു. 25ന് രാത്രി 8.30 ഓടെ മള്ളിയൂര്‍ ക്ഷേത്രത്തിനു സമീപമാണ് അപകടം.ഓമല്ലൂര്‍ കളരിക്കല്‍ ലൗലി ബിജു (49) ആണ് മരിച്ചത്.
ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടം. തലയിലേറ്റ ഗുരുതര പരിക്കിനെത്തുടര്‍ന്ന് ലൗലി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ലൗലിയുടെ ഭര്‍ത്താവ് ബിജു (54), ഇവരുടെ ബന്ധുവായ ഓട്ടോറിക്ഷ ഡ്രൈവര്‍ മഠത്തിപ്പറമ്പ് സ്വദേശി ജോണ്‍ (37), ജോണിന്റെ ഭാര്യ ജൂണ (30) എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ലൗലിയുടെ സംസ്ക്കാരം ഇന്ന് 3.30ന് സ്ലീവാപുരം മാര്‍ സ്ലീവാ പള്ളിയില്‍ നടക്കും. ഭാഗ്യ, ഭവ്യ എന്നിവര്‍ മക്കളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]