
കേരളത്തിലെ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സലാര്‍. ബാഹുബലി എന്ന വൻ ഹിറ്റ് ചിത്രത്തിലൂടെ പ്രഭാസും യാഷിന്റെ കെജിഎഫ് ഒരുക്കി പ്രശാന്ത് നീലും മലയാളികളുടെ പ്രിയങ്കരായിരുന്നു എന്നതായിരുന്നു കാരണം. സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തില്‍ പ്രഭാസ് നായകനായി എത്തുമ്പോള്‍ നിര്‍ണായക വേഷത്തില്‍ പൃഥ്വിരാജും ഉണ്ട് എന്നത് സലാറില്‍ മലയാളികള്‍ക്ക് വലിയ പ്രതീക്ഷകളുണ്ടാക്കി. കേരള ബോക്സ് ഓഫീസില്‍ സലാറിന്റെ കളക്ഷൻ അത്ര വലിയ നേട്ടത്തില്‍ അല്ലെങ്കിലും 11.34 കോടി നേടാനായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
സലാര്‍ ആഗോളതലത്തില്‍ ആകെ 402 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. റിലീസിന് കേരളത്തില്‍ സലാര്‍ 4.65 കോടി രൂപയാണ് നേടിയത്. ക്രിസ്മസിന് സലാര്‍ നേടിയത് 1.80 കോടി രൂപയായിരുന്നു. നിലവില്‍ കേരളത്തില്‍ പ്രഭാസിന്റെ പുതിയ ചിത്രത്തിന് മികച്ച സ്വീകരണം ലഭിക്കുന്നുണ്ട് എന്നാണ് ബോക്സ് ഓഫീസ് പ്രതികരണങ്ങള്‍.
പ്രഭാസിന് സലാറില്‍ അനുയോജ്യമായ ഒരു കഥാപാത്രമാണ് ലഭിച്ചത് എന്നത് പ്രത്യേകതയാണ്. ദേവ എന്ന നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് വേഷമിട്ടിരിക്കുന്നത്. ആക്ഷനില്‍ നിറഞ്ഞാടുകയാണ് പ്രഭാസ് സലാര്‍ സിനിമിയില്‍ എന്നാണ് ആരാധകരുടെ അഭിപ്രായം. തലപ്പൊക്കമുള്ള നായകനായി പ്രഭാസ് സ്വീകാര്യനാകുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
നായകന്റെ അടുത്ത ഒരു സുഹൃത്തായിട്ടാണ് ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് വേഷമിട്ടിരിക്കുന്നത്. സുഹൃത്താണെങ്കിലും നായകനോളം പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് സലാറില്‍ പൃഥ്വിരാജിനുള്ളത്. ആക്ഷനില്‍ പൃഥ്വിരാജും മികവ് പ്രകടിപ്പിച്ചിരിക്കുന്നുവെന്ന് ചിത്രം കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. നടൻ പൃഥ്വിരാജ് സലാറില്‍ ഇമോഷണല്‍ രംഗങ്ങളിലും മികച്ച് നില്ക്കുന്നു.
Last Updated Dec 26, 2023, 4:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]