
തൃശൂർ: തൃശൂർ പുലക്കാട്ടുക്കരയിൽ ലഹരി സംഘത്തിന്റെ ആക്രമണം. പുലക്കാട്ടുക്കര സ്വദേശി വിനുവിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ചത്. പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് വിനു പറയുന്നു. വിനുവിനെ റോഡിലിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
പെൺ മക്കളുമൊത്ത് പുഴയിൽ കുളിക്കാൻ ചെന്നപ്പോഴാണ് വിനു ലഹരി സംഘത്തെ ചോദ്യം ചെയ്തത്. ഇതിന്റെ പ്രതികാരമെന്നോണമാണ് വിനുവിനെ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചത്. സംഘത്തിൽ പതിനഞ്ചു പേരുണ്ടായിരുന്നു. വിനുവിന്റെ മകളുടേയും സഹോദര പുത്രിയുടേയും മാല പൊട്ടിച്ചതായും പരാതി ഉയരുന്നുണ്ട്. അതേസമയം, മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പുതുക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. മണലി പുഴയുടെ തീരത്ത് ലഹരി സംഘങ്ങളുടെ വിളയാട്ടമാണെന്ന് നാട്ടുകാർ പറയുന്നു.
Last Updated Dec 26, 2023, 7:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]