
70 -കാരനെ വിവാഹം ചെയ്ത് 56 -കാരി. വിവാഹം കഴിഞ്ഞ് നാല് വർഷത്തിനുള്ളിൽ ഭർത്താവറിയാതെ ഭർത്താവിന്റെ 3.61 കോടി രൂപയുടെ വീട് വിറ്റ് ആ കാശ് അവർ കൈക്കലാക്കുകയും ചെയ്തു. സംഭവം നടന്നത് മുംബൈയിലാണ്. പവർ ഓഫ് അറ്റോർണി ഉപയോഗിച്ചാണ് ഭാര്യ ഭർത്താവറിയാതെ വീടുവിറ്റ് കാശ് വാങ്ങിയത്.
ഒരു ടെലിവിഷൻ സീരിയൽ നിർമ്മാതാവാണ് 70 -കാരൻ. എന്നാൽ, ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇയാളുടെ രണ്ടാം ഭാര്യയാണ് 56 -കാരിയായ രേണു സിങ്. 2016 -ലാണ് ഒരു എൻജിഒയിൽ പ്രവർത്തിക്കുന്ന രേണുവിനെ ഇയാൾ കണ്ടുമുട്ടുന്നത്. വൈകാതെ ഇരുവരും തമ്മിൽ വിവാഹിതരാവുകയായിരുന്നു.
ആദ്യത്തെ ഭാര്യയിൽ ഇയാൾക്ക് രണ്ട് ആൺമക്കളുണ്ട്. 2017 -ൽ അതിൽ മൂത്തയാൾ മരിച്ചു. ആ മകന്റെ ഭാര്യ സ്വത്തുക്കളുമായി ബന്ധപ്പെട്ട് 70 -കാരനെതിരെ കേസ് കൊടുത്തിരുന്നു. എന്നാൽ, പ്രായത്തിന്റേതായ അവശതകൾ കാരണം ആ കേസുകളുമായി അലയാൻ അദ്ദേഹത്തിന് വയ്യായിരുന്നു. അങ്ങനെ നിയമപോരാട്ടത്തിന് വേണ്ടി അയാൾ രണ്ടാം ഭാര്യയായ രേണുവിന് പവർ ഓഫ് അറ്റോർണി നൽകി.
എന്നാൽ, രേണു സിങ് ആ പവർ ഓഫ് അറ്റോർണി ഉപയോഗിച്ചുകൊണ്ട് താനറിയാതെ തന്റെ കോടികൾ വില മതിക്കുന്ന ഫ്ലാറ്റ് വിറ്റ വിവരം ഇയാൾ അറിഞ്ഞിരുന്നില്ല. 2020 -ലാണ് രേണു സിങ് ഭർത്താവിന്റെ ഫ്ലാറ്റ് വിൽക്കുന്നത്. പിന്നീട്, ആ പണം അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുക കൂടി ചെയ്തു. എന്നാൽ, പിന്നീട് ഭാര്യ തന്റെ ഫ്ലാറ്റ് വിറ്റ കാര്യം ഇയാൾ അറിയുകയായിരുന്നു. ഏതായാലും, താനറിയാതെ ഫ്ലാറ്റ് വിറ്റതിന് പിന്നാലെ ഭാര്യക്കെതിരെ ഇയാൾ കേസ് കൊടുത്തിട്ടുണ്ട്.
Last Updated Dec 26, 2023, 9:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]