
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലുവ – രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ എസ്.എഫ്.ഐ നേതാവ് അവഹേളിച്ചതായി വിമർശം. ഗാന്ധിജിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് ‘എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ’ എന്ന് പരിഹസിച്ച് വീഡിയോ എടുക്കുകയായിരുന്നു എസ്.എഫ്.ഐ നേതാവ്.
എസ്.എഫ്.ഐ ആലുവ ഏരിയ കമ്മിറ്റി അംഗവും ഭാരത് മാതാ ലോ കോളജിലെ യൂണിയൻ ഭാരവാഹിയുമായ നാസറാണ് ഇത് ചെയ്തതത്. കൂടെയുണ്ടായിരുന്നവർ തന്നെയാണ് ഈ അവഹേളനങ്ങൾ പകർത്തിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
രാഷ്ട്രപിതാവിനെ അവഹേളിച്ചത് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികൾ പ്രതികരിച്ചു. സംഭവം അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി.