

മദ്യപാനത്തിനിടെ വാക്കുതർക്കം; കോട്ടയം മണിമലയിൽ അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
മണിമല: അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.
മണിമല പരത്തിപ്പാറ ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ കെ.സി ജെയിംസ് (62) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 24ആം തീയതി രാത്രി 8 മണിയോടുകൂടി തന്റെ അയൽവാസിയായ തടത്തേൽ വീട്ടിൽ രാജശേഖരൻ നായർ (രാജു 60) രെ കമ്പിപാര ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ചേർന്ന് 24ആം തീയതി രാത്രി ജെയിംസിന്റെ വീട്ടിൽ വച്ച് മദ്യപിക്കുകയും, തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ജെയിംസ് വീട്ടിലിരുന്ന കമ്പിപ്പാര കൊണ്ട് രാജശേഖരൻ നായരുടെ തലയിൽ അടിക്കുകയും കുത്തുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബഹളം കേട്ട് അയൽവാസികൾ മണിമല പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ രാജശേഖരൻ നായരെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇയാൾ മരണപ്പെടുകയായിരുന്നു. തുടർന്ന് ജെയിംസിനെതിരെ കൊലപാതകകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രകാശ്, എസ്.ഐ മാരായ സന്തോഷ് കുമാർ, വിജയകുമാർ, സുനിൽ പി. പി, എ.എസ്.ഐ ശ്രീകല, സിന്ധുമോൾ, സി.പി.ഓ സാജുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]